ഹൃദയം സിനിമ കണ്ടതിനെക്കുറിച്ചും പ്രണവ് മോഹൻലാലിനെക്കുറിച്ചും വാചാലനായി നടൻ സായി കുമാർ. കാൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് സായി കുമാർ മനസ് തുറന്നത്. ഹൃദയം സിനിമയിലെ ചില രംഗങ്ങൾ കണ്ടപ്പോൾ പ്രണവിനെ കെട്ടിപ്പിടിക്കാൻ തോന്നിയെന്നും പ്രണവിനെ മാത്രമല്ല വിനീതിനെയും ഹഗ് ചെയ്യണമെന്ന് തോന്നിയെന്നും സായി കുമാർ പറഞ്ഞു.
സായി കുമാർ പറഞ്ഞത് ഇങ്ങനെ, ‘വിനീത് ശ്രീനിവാസന്റെ ഹൃദയത്തിൽ 15 പാട്ട് ഉണ്ടായിരുന്നു. പക്ഷേ, ഒരു സെക്കൻഡ് പോലും നമുക്ക് ലാഗ് ഇല്ലാതെ, അറിയാതെ ചിരിച്ചു പോകുന്ന അറിയാതെ കണ്ണു നിറഞ്ഞു പോകുന്ന ഒരു സംഭവമുണ്ട്. ഹൃദയം സിനിമ കണ്ടിട്ട് അറിയാതെ കണ്ണിനകത്ത് നിന്ന് പടാപടാന്ന് ചാടി പോയി. അത് എന്താണ് അവൻ തന്ന ഫീൽ എന്ന് എനിക്കറിയില്ല, പക്ഷേ എനിക്കവനെ ഒന്ന് ഹഗ് ചെയ്യാൻ തോന്നി. സത്യം. ഒന്ന് കെട്ടിപ്പിടിക്കണം എന്ന് തോന്നിപ്പോയി. ആ ഇന്റർവെൽ പോർഷൻ, അത് വല്ലാത്തൊരു മൊമന്റ് ആയിരുന്നു, രണ്ടെണ്ണത്തിനെയും ഹഗ് ചെയ്യണം. ഈ വിനീതിനെയും ഹഗ് ചെയ്യണം, പ്രണവിനെയും ഹഗ് ചെയ്യണം. പ്രണവിന്റെ ചില കണ്ണുകളുടെ എക്സ്പ്രഷൻസ് ഉണ്ടല്ലോ, ലാൽസാർ തന്നെ. ജീത്തുവിന്റെ പടത്തിൽ കണ്ട അപ്പുവേ അല്ല. ഇത്, എന്തോ കേറിയിട്ട് വേറെ ഒരാളായി മാറിയെന്ന് എനിക്ക് തോന്നുന്നു. ആ ഒരു സ്വിച്ചിംഗ് ഭയങ്കരമായി പോയി’ – സായി കുമാർ പറഞ്ഞു.
കോവിഡ് പ്രതിസന്ധി സംസ്ഥാനത്ത് രൂക്ഷമായിരുന്ന ജനുവരിയിൽ ആയിരുന്നു ഹൃദയം സിനിമ തിയറ്ററുകളിലേക്ക് എത്തിയത്. തിയറ്ററുകളിൽ വൻ സ്വീകരണം ഏറ്റുവാങ്ങിയ ചിത്രം പിന്നീട് ഒ ടിടിയിലും റിലീസ് ചെയ്തു. പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ ഒരുക്കിയ ചിത്രത്തിൽ ദർശന രാജേന്ദ്രൻ, കല്യാണി പ്രിയദർശൻ എന്നിവർ ആയിരുന്നു നായികമാർ.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…