മകൻ ദുൽഖറിനെ പോലെയാകാൻ സൈജു കുറുപ്പ് കണ്ടെത്തിയ മാർഗം, യുവതാരവുമായുള്ള ആത്മബന്ധത്തെക്കുറിച്ച് സൈജു

നടൻ ദുൽഖർ സൽമാനുമായുള്ള സൗഹൃദത്തെക്കുറിച്ചും ആത്മബന്ധത്തെക്കുറിച്ചും വെളിപ്പെടുത്തി നടൻ സൈജു കുറുപ്പ്. ഞാൻ എന്ന സിനിമയിലൂടെയാണ് ദുൽഖറുമായി സൗഹൃദത്തിൽ ആയതെന്നും ഒരു പരിധി വരെ ദുൽഖറിൽ തന്നെ തന്നെയാണ് കാണുന്നതെന്നും സൈജു പറഞ്ഞു. ദുൽഖറിനെ പോലെയാക്കാൻ തന്റെ മകനെ രണ്ടു ദിവസം ദുൽഖറിന്റെ അമ്മയുടെ അടുത്ത് കൊണ്ടുവന്ന് നിർത്തിക്കോട്ടേയെന്ന് തമാശയായി ചോദിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. മൂവി വേൾ‍‍ഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സൈജു ഇങ്ങനെ പറഞ്ഞത്.

ദുൽഖറിൽ തന്നെ പോലെ ഒരാളെയാണ് കണ്ടതെന്നും സൈജു പറഞ്ഞു. ‘എന്നെ പോലെ ഒരാൾ എന്ന് പറയുമ്പോൾ അതിന് കാരണമെന്താണെന്ന് നിങ്ങൾ ചോദിക്കും. അപ്പോൾ ഞാൻ ദുൽഖറിനെക്കുറിച്ച് നല്ല കാര്യങ്ങൾ മാത്രമായിരിക്കും പറയുക. ഓട്ടോമാറ്റിക്കലി ദുൽഖറിന്റെ നല്ല കാര്യങ്ങൾ പറയുമ്പോൾ ഞാൻ എന്നെ തന്നെ പുകഴ്ത്തുന്നതു പോലെയാകും.’ – സൈജു കുറുപ്പ് പറഞ്ഞു.

ദുൽഖറിനോട് ഇടയ്ക്ക് തമാശയ്ക്ക് പറയാറുണ്ട്, എന്റെ മകനെ ഒരു രണ്ടു ദിവസം നിങ്ങളുടെ അമ്മയുടെ അടുത്തു കൊണ്ടുവന്ന് നിർത്തട്ടേയെന്ന്. അവനെ നിങ്ങളെ പോലെ ആക്കിത്തരാൻ വേണ്ടിയാണെന്ന് പറയും. ഇതാണ് ദുൽഖർ തനിക്കെന്നും സൈജു പറഞ്ഞു. എന്നാൽ, അവനൊക്കെ നല്ല മനുഷ്യനാകുമെന്നാണ് ദുൽഖർ അപ്പോൾ മറുപടി നൽകുക. തങ്ങൾ ആത്മാർത്ഥ സുഹൃത്തുക്കളാണെന്നും പരസ്പരം അപ്ഡേറ്റഡ് ആണെന്നും സൈജു പറഞ്ഞു.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

6 days ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

4 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

4 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

4 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

1 month ago