salim-kumar-actor
മലയാളികൾക്ക് വളരെ പ്രിയപ്പെട്ട നടൻമാരിൽ ഒരാളാണ് സലിം കുമാർ. എന്നാൽ താരത്തിന്റെ ഈ പേര് ആരാധകർക്കിടയിലും സിനിമാക്കാർക്കിടയിലും കൺഫ്യൂഷൻ ഉണ്ടാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കുകയാണ് അദ്ദേഹം. നവോത്ഥാന നായകനായ സഹോദരൻ അയ്യപ്പനോടുള്ള ആദരവ് കാരണമാണ് തനിക്ക് സലിം എന്ന് പേര് നൽകിയതെന്നാണ് താരം വ്യക്തമാക്കുന്നത്. നമ്മുടെ നാട്ടിലെ മിക്ക പേരുകളും മതവിശ്വാസത്തെ വെളിവാക്കുന്നത് ആയിരുന്നു. അതുകൊണ്ടാണ് ഇത്തരത്തിൽ ഒരു പേര് തനിക്ക് നൽകിയതെന്നും അദ്ദേഹം പറഞ്ഞു.
ദേശാഭിമാനിക്ക് നൽകിയ അഭിമുഖത്തിലാണ് സലിം കുമാർ ഇങ്ങനെ പറഞ്ഞത്. താൻ ഒരു ജാതി സംഘടനയിലും അംഗമല്ലെന്ന് പറഞ്ഞ അദ്ദേഹം സ്കൂളിൽ പഠിക്കുന്ന സമയത്ത് താൻ മുസ്ലിം ആണെന്ന് കരുതി നിരവധി പേർ ഇക്ക എന്ന വിളിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. സിനിമയിൽ ഉള്ളവർക്കും ആ തെറ്റിദ്ധാരണ ഉണ്ടായിരുന്നു. താൻ ഒരിക്കലും അത് തിരുത്താൻ പോയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജാതി വേണ്ട മതം വേണ്ട ദൈവം വേണ്ട മനുഷ്യന് എന്ന ആദർശം മുന്നോട്ടുവച്ച നവോത്ഥാന നായകനായ സഹോദരൻ അയ്യപ്പനോടുള്ള ആദരസൂചകമാണ് അച്ഛൻ തനിക്ക് ഈ പേര് നൽകിയതെന്നും അദ്ദേഹം പറഞ്ഞു. സലിം എന്ന പേരാണ് അച്ഛൻ നൽകിയ പേര്. കുമാർ എന്നത് സ്കൂളിൽ എത്തിയപ്പോൾ ടീച്ചർ നൽകിയ പേരായിരുന്നു.
അന്ന് ചുറ്റുവട്ടത്തിലുള്ള ഹിന്ദുമതത്തിൽപ്പെട്ട പലരും ഇത്തരത്തിൽ മുസ്ലിം പേരുകളും മറ്റുമായിരുന്നു കുട്ടികൾക്ക് ഇട്ടിരുന്നത്. ജാതിയോ മതമോ തിരിച്ചറയരുതെന്ന ഉദ്ദേശമായിരുന്നു അതിനു പിന്നിൽ. ഇന്ന് ആയുധമില്ലാത്ത ആളിന്റെ അഭയമാണ് ജാതി എന്നു പറയുന്നത്. താൻ ഒരു ജാതിസംഘടനയിലും അംഗമല്ലെന്നും തന്റെ മക്കളെയും അങ്ങനെ ചേർത്തിട്ടില്ലെന്നും സലിം കുമാർ പറഞ്ഞു. താൻ മുസ്ലിം ആണെന്ന് കുറേക്കാലം സിനിമാക്കാരും തെറ്റിദ്ധരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…