നീണ്ട ഇടവേളയ്ക്ക് ശേഷം ജോഷി – സുരേഷ് ഗോപി കൂട്ടുകെട്ടിൽ എത്തിയ ചിത്രമാണ് പാപ്പൻ. കുടുംബപ്രേക്ഷകർ ഏറ്റെടുത്ത ചിത്രത്തിന് തിയറ്ററുകളിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്. തുടരെ നടക്കുന്ന കൊലപാതക പരമ്പരകളിൽ ഉത്തരം കണ്ടെത്താനായി പൊലീസ് ഉദ്യോഗസ്ഥർക്ക് ഒപ്പം പ്രേക്ഷകരും സഞ്ചരിക്കുന്ന പ്രതീതിയാണ് ചിത്രം കണ്ടിരിക്കുന്നവരിൽ ഉണ്ടാക്കുന്നത്.
ചിത്രത്തിൽ എല്ലാ അഭിനേതാക്കളും മികച്ച പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. ഇതിൽ പ്രേക്ഷകരുടെ കൈയടി നേടിയ കഥാപാത്രങ്ങളിൽ ഒന്ന് ഷമ്മി തിലകന്റേതാണ്. ചാക്കോ എന്ന സീരിയൽ കില്ലർ ആയാണ് ഷമ്മി തിലകൻ ചിത്രത്തിൽ എത്തിയത്. പ്രതികാരങ്ങൾക്ക് സ്വയം ന്യായീകരണങ്ങൾ ഉണ്ടായിരുന്നു അയാൾക്ക്. ‘ഞാന്‍ കൊന്നവരൊക്കെ ചാകേണ്ടിയിരുന്നവരായിരുന്നു സാറേ, ഒന്നൊഴിച്ച്, അത് ഒരു അബദ്ധം പറ്റി പോയതാണ്,’ എന്ന് അയാള്‍ പറയുമ്പോള്‍ നായകനായ എബ്രഹാം മാത്തനൊപ്പം പ്രേക്ഷകര്‍ക്കും അയാളോട് സഹാനുഭൂതി തോന്നുകയാണ്.
അതേസമയം, തന്നെ തന്റെ ജീവിതത്തില്‍ വലിയ നഷ്ടങ്ങൾ ഉണ്ടാക്കിയ ചാക്കോയോട് പ്രതികാരം ചെയ്യാൻ കഴിയാതെ നിസഹായകനായി പോകുന്നു എബ്രഹാം മാത്യു മാത്തന്‍. ജയിലില്‍ നിന്ന് ഇറങ്ങിയതിന് ശേഷം മാത്തന്‍ വാങ്ങി നല്‍കിയ പൊറോട്ടയും ബീഫും കഴിച്ചുകൊണ്ട് താന്‍ ഇങ്ങനെ ആയതിന്റെ പിന്നിലെ കഥ ചാക്കോ പറയുന്നുകയാണ്. പാപ്പനിലെ ഏറ്റവും മനോഹരവും തീവ്രവുമായ രംഗം കൂടിയാണ് അത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…