സിനിമയിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും സജീവമാണ് നടൻ ഷെയിൻ നിഗം. ഇടയ്ക്കിടയ്ക്ക് തന്റെ പുതിയ ഫോട്ടോകളും യാത്രാവിശേഷങ്ങളും എല്ലാം ഷെയിൻ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. തന്റെ പുതിയ സിനിമയുടെ വിശേഷങ്ങളും ഒപ്പം യാത്ര പോകുന്ന കാര്യങ്ങളും പങ്കുവെയ്ക്കാറുണ്ട്. അത്തരത്തിൽ കഴിഞ്ഞയിടെ കൊടൈക്കനാലിൽ പോയതിന്റെ വീഡിയോയും ഷെയിൻ നിഗം പങ്കുവെച്ചിരുന്നു. എന്നാൽ ഈ ചിത്രത്തിനു താഴെ വളരെ മോശം രീതിയിലുള്ള കമന്റുകളായിരുന്നു എത്തിയത്.
‘നല്ല മഷ്‌റൂം കിട്ടിയോ’ എന്നായിരുന്നു ഒരു കമന്റ്. എന്നാൽ ഈ കമന്റിന് നല്ല കുറിക്കു കൊള്ളുന്ന മറുപടിയാണ് ഷെയിൻ നൽകിയത്. ‘നിന്റെ അമ്മ അടുക്കളേൽ ഉണ്ടാക്കുന്നൊണ്ടാവും, പോയി ചോദിക്ക്’ എന്നായിരുന്നു കമന്റ്. നിരവധി പേരാണ് കൊടൈക്കനാലിൽ നിന്ന് ഷെയിൻ പങ്കുവെച്ച ചിത്രത്തിന് താഴെ കൂൺ സംബന്ധമായ കമന്റുകളുമായി എത്തിയത്. ‘എന്താ മോനുസേ കൂൺ തിന്നാൻ പോയതാണോ’, ‘കളർ ആയോ’, ഇത്തരത്തിലുള്ള കമന്റുകളാണ് താരത്തിനെ പ്രകോപിതനാക്കിയത്.
കിസ്മത്ത് എന്ന സിനിമയിൽ നായകനായി അഭിനയ മേഖലയിലേക്ക് എത്തിയ താരമാണ് ഷെയിൻ നിഗം. നടനും മിമിക്രി കലാകാരനുമായ അബിയുടെ മകനായ ഷെയിൻ നിഗം ഒരു ഡാൻസ് ഷോയിലൂടെയാണ് മുഖ്യധാരയിലേക്ക് കടന്നു വന്നത്. താന്തോന്നി, അൻവർ എന്നീ സിനിമകളിൽ ബാലതാരമായി അഭിനയിച്ച ഷെയിൻ നിഗത്തിന്റെ അഭിനയജീവിതത്തിൽ വഴിത്തിരിവായത് രാജീവ് രവി സംവിധാനം ചെയ്ത അന്നയും റസൂലും സിനിമയാണ്. 2016ൽ ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്ത മലയാളചിത്രം കിസ്മത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ചു. ഭൂതകാലം, വെയിൽ, ഉല്ലാസം എന്നീ ചിത്രങ്ങളാണ് ഷെയിനിന്റേതായി അവസാനമായി റിലീസ് ആയ ചിത്രങ്ങൾ.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…