സോഷ്യൽമീഡിയ കീഴടക്കി ബോളിവുഡ് താരം ഷാരുഖ് ഖാന്റെ മേക്ക് ഓവർ ചിത്രങ്ങൾ. പത്താൻ സെറ്റിൽ നിന്നുള്ള ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഷാരുഖ് ഖാൻ നായകനായി എത്തുന്ന ചിത്രമാണ് ബിഗ് ബജറ്റ് ചിത്രം ഒരുക്കുന്നത് സിദ്ധാർത്ഥ് ആനന്ദ് ആണ്. വാർ എന്ന ഹൃത്വിക് റോഷൻ – ടൈഗർ ഷെറോഫ് ചിത്രത്തിനു ശേഷം സിദ്ധാർത്ഥ് ആനന്ദ് ഒരുക്കുന്ന ചിത്രമാണിത്. ചിത്രം 2023 ജനുവരി 25ന് ആയിരിക്കും റിലീസ് ചെയ്യുക. ഷാരുഖ് ഖാൻ തന്നെയാണ് ഇക്കാര്യം തന്റെ സോഷ്യൽ മീഡിയ പേജിലൂടെ അറിയിച്ചത്.
ഹിന്ദിക്കൊപ്പം തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രമെത്തും. റിലീസ് തിയതി പ്രഖ്യാപിച്ചതിനൊപ്പം ഷാരുഖ് ഖാൻ പങ്കുവെച്ച വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ഇപ്പോൾ പത്താൻ സെറ്റിൽ നിന്നുള്ള ഷാരുഖ് ഖാന്റെ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. ചിത്രത്തിന് വേണ്ടി ഷാരുഖ് ഖാൻ നടത്തിയ ഫിസിക്കൽ മേക്ക് ഓവർ ആണ് ആരാധകരുടെ ഹൃദയം കവർന്നത്.
മുടി നീട്ടി വളർത്തിയ ലുക്കിലാണ് ഷാരുഖ് ഖാൻ പുതിയ ചിത്രത്തിലുള്ളത്. ഏതായാലും സോഷ്യൽ മീഡിയയിൽ നിമിഷനേരം കൊണ്ടാണ് ചിത്രങ്ങൾ പ്രചരിച്ചത്. യാഷ് രാജ് ഫിലിംസ് ആണ് ചിത്രം നിർമിക്കുന്നത്. യാഷ് രാജ് ഫിലിംസിന്റെ അമ്പതാമത്തെ നിർമാണ സംരംഭം കൂടിയാണ് ഈ ചിത്രമെന്ന പ്രത്യേകതയും ഉണ്ട്. ചിത്രത്തിൽ ജോൺ എബ്രഹാം ആണ് വില്ലനായി എത്തുന്നത്. ദീപിക പദുക്കോൺ ആണ് നായിക. ബോളിവുഡ് സൂപ്പർസ്റ്റാർ ആയ സൽമാൻ ഖാൻ അതിഥി വേഷത്തിലും എത്തുന്നുണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…