‘വീട്ടുകാർ ആദ്യമായി സംസാരിച്ച ഫിലിം സ്റ്റാർ കുഞ്ചാക്കോ ബോബൻ’ – വെളിപ്പെടുത്തി ഷൈൻ ടോം ചാക്കോ

ക്യാമറയ്ക്ക് മുന്നിൽ എത്തുന്നതിനു മുമ്പ് ഏറെക്കാലം ക്യാമറയ്ക്ക് പിന്നിൽ ആയിരുന്നു ഷൈൻ ടോം ചാക്കോ. അസിസ്റ്റന്റ് ഡയറക്ടർ ആയി ക്യാമറയ്ക്ക് പിന്നിൽ നിന്നതിനു ശേഷമാണ് ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളിലൂടെ മലയാളസിനിമയിൽ തന്റേതായ ഒരു ഇരിപ്പിടം ഷൈൻ സ്വന്തമാക്കിയത്. ഇന്ന് മലയാള സിനിമയിലെ ഒഴിച്ചു കൂടാനാവാത്ത യുവതാരങ്ങളിൽ ഒരു സാന്നിധ്യമായി മാറിയിരിക്കുകയാണ് ഷൈൻ. സ്വാഭാവികമായ അഭിനയരീതിയാണ് ഷൈനിന്റെ പ്രത്യേകത.

അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചിരുന്ന കാലത്ത് കുഞ്ചാക്കോ ബോബനെയും ആസിഫ് അലിയെയും ആദ്യമായി കണ്ടുമുട്ടിയ അനുഭവം പങ്കുവെയ്ക്കുകയാണ് ഷൈൻ ടോം ചാക്കോ. ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് ഷൈൻ ടോം ചാക്കോ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. സ്വപ്നക്കൂട് എന്ന ചിത്രത്തിലാണ് ചാക്കോച്ചന്റെ കൂടെ ഷൈൻ ആദ്യമായി വർക് ചെയ്തത്. എന്നാൽ, നമ്മൾ സിനിമയുടെ ഷൂട്ടിനിടയിലാണ് ആദ്യമായി ചാക്കോച്ചനെ കാണുന്നത്. ക്ലൈമാക്സ് രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടെ കമൽ സാറിനെ കാണുന്നതിന് വേണ്ടി കുഞ്ചാക്കോ ബോബൻ ലൊക്കേഷനിൽ എത്തിയപ്പോൾ ആയിരുന്നു അത്. സ്വപ്നക്കൂട്ടിൽ ചാക്കോച്ചന് ഒപ്പം ഒരുമിച്ച് വർക് ചെയ്ത സമയത്ത് ഫോൺ നമ്പർ നൈസായിട്ട് സംഘടിപ്പിച്ചു.
മൊബൈലൊന്നും സാധാരണമല്ലാത്ത അക്കാലത്ത് കുഞ്ചാക്കോ ബോബന്റെ കൈയിൽ മൊബൈൽ ഫോൺ ഉണ്ടായിരുന്നു.

വീട്ടിൽ എത്തിയതിനു ശേഷം കുഞ്ചാക്കോ ബോബനെ ഫോണിൽ വിളിച്ചു. പടം റിലീസ് ആയ സമയത്താണ് വിളിച്ചത്. ‘ഞാൻ ഷൈൻ ടോം ആണ്. കമൽ സാറിന്റെ കൂടെ വർക് ചെയ്യുന്നു’ എന്നൊക്കെ പറഞ്ഞ് സംസാരിച്ചു തുടങ്ങി. ആ എന്തൊക്കെയാണ് വിശേഷങ്ങൾ എന്ന് ചോദിച്ച് ചാക്കോച്ചൻ സംസാരിച്ചു. അതിനു ശേഷം അമ്മയ്ക്കും വീട്ടുകാർക്കുമെല്ലാം ഫോൺ കൊടുത്തു. താൻ സിനിമയിൽ വർക് ചെയ്യാൻ പോയതിനു ശേഷം വീട്ടുകാർ ഒരു ഫിലിം സ്റ്റാറുമായി ആദ്യമായി സംസാരിച്ചത് ചാക്കോച്ചനുമായിട്ട് ആയിരുന്നെന്നും ഷൈൻ ടോം പറഞ്ഞു. ട്രാഫിക്കിന്റെ ലൊക്കേഷനിൽ വെച്ചാണ് ആസിഫ് അലിയെ ആദ്യമായി കണ്ടതെന്നും പിന്നീട് പകിട എന്ന സിനിമയിൽ തങ്ങൾ ഒരുമിച്ച് അഭിനയിച്ചെന്നും ഷൈൻ ടോം പറഞ്ഞു.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

2 weeks ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

4 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

1 month ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

1 month ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

1 month ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

1 month ago