തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട യുവതാരം നാനി നായകനായി എത്തുന്ന പാൻ ഇന്ത്യൻ ചിത്രമാണ് ദസറ. വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ചിത്രത്തിനായി കാത്തിരിക്കുന്നത്. കീർത്തി സുരേഷ് ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. മലയാളത്തിന്റെ പ്രിയതാരം ഷൈൻ ടോം ചാക്കോയുടെ ആദ്യ തെലുഗു സിനിമയെന്ന പ്രത്യേകതയും ദസറയ്ക്കുണ്ട്.
കഴിഞ്ഞദിവസം സിനിമയുടെ പ്രമോഷനായി ദസറ ടീം കൊച്ചിയിൽ എത്തിയിരുന്നു. സിനിമ ഡാഡിക്ക് നൽകിയ അഭിമുഖത്തിൽ ദസറ സിനിമയെക്കുറിച്ചും മറ്റും നിരവധി കാര്യങ്ങളാണ് നാനിയും ഷൈൻ ടോം ചാക്കോയും പറഞ്ഞത്. സിനിമ പ്രമോഷന് എത്തിയാൽ വാചകമടിച്ച് ആളുകളെ കൈയിലെടുക്കുന്ന ഷൈൻ ടോം ചാക്കോ പക്ഷേ ദസറ സെറ്റിൽ സൈലന്റ് ആയിരുന്നു. അഭിമുഖത്തിനിടയിൽ ഷൈൻ ടോം തന്നെയാണ് ഇക്കാര്യം പറഞ്ഞത്. കാരണം അന്വേഷിച്ചപ്പോൾ ഷൈൻ നൽകിയ മറുപടി ആയിരുന്നു അതിലും രസകരം. തെലുങ്കിൽ താൻ എന്തു പറയാനാണ് എന്നായിരുന്നു ഷൈനിന്റെ ചോദ്യം. അതേസമയം, മലയാളത്തിൽ തന്നെ അഭിനയിക്കാനാണ് ഇഷ്ടമെന്നും ഷൈൻ പറഞ്ഞു.
ശ്രീകാന്ത ഒഡേല ആണ് ദസറ സംവിധാനം ചെയ്യുന്നത്. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. നവിൻ നൂലി ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നു. സത്യൻ സൂര്യൻ ഐഎസ്‍സി ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. അവിനാശ് കൊല്ലയാണ് ചിത്രത്തിന്റെ ആര്‍ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…