Actor Shine Tom Chacko about Vinayakan and me too controversy
സിനിമാപ്രമോഷനുമായി ബന്ധപ്പെട്ട നടന്ന വാർത്താസമ്മേളനത്തിനിടെ നടൻ വിനായകൻ മീ ടു ആരോപണങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ ചില പരാമർശങ്ങൾ വിവാദമായിരുന്നു. ഈ സാഹചര്യത്തിൽ മീ ടു മൂവ്മെന്റിനെക്കുറിച്ചും സെക്ഷ്വാലിറ്റിയെക്കുറിച്ചും എല്ലാമുള്ള തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് ഷൈൻ ടോം ചാക്കോ. കഴിഞ്ഞയിടെയായി മലയാളസിനിമയിൽ ഉയർന്നു കേൾക്കുന്ന മീടു ചർച്ചയെക്കുറിച്ചും വിനായകൻ ഉൾപ്പെടെയുള്ളവർക്ക് എതിരെ വന്ന വിമർശനങ്ങളെക്കുറിച്ചും ചോദിച്ചപ്പോൾ അഭിപ്രായം പറയാൻ ഇതെന്താ വല്ല പലഹാരവുമാണോ എന്നായിരുന്നു ഷൈനിന്റെ ആദ്യമറുപടി. വിനായകൻ പറഞ്ഞതുപോലെ അത്തരത്തിൽ ഒരു പെൺകുട്ടിയോട് ചോദിക്കുന്നത് ശരിയാണെന്ന് തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് അതൊക്കെ ഓരോരുത്തരുടെ വ്യക്തിപരമായ തീരുമാനങ്ങളാണെന്ന് ആയിരുന്നു ഷൈനിന്റെ മറുപടി. ഇക്കാര്യങ്ങൾ നമ്മൾ കൂടുതൽ അഭിപ്രായം പറയാതിരിക്കുന്നതാണ് നല്ലതെന്നും ഷൈൻ പറഞ്ഞു. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവേയാണ് ഷൈൻ ഇങ്ങനെ പറഞ്ഞത്. പുരുഷനും സ്ത്രീയുമായാൽ പരസ്പരം അട്രാക്ഷൻസ് ഉണ്ടായിരിക്കണം. അത് നമ്മൾ നല്ല രീതിയിൽ കമ്യൂണിക്കേറ്റ് ചെയ്യാൻ പറ്റുകയാണെങ്കിൽ നല്ലതല്ലേയെന്ന് ഷൈൻ പറഞ്ഞു. ഒരു പെണ്‍കുട്ടിയെ കാണുമ്പോള്‍ തന്നെ അത്തരത്തില്‍ ചോദിക്കുന്നത് നല്ലതാണോയെന്നും ആ രീതിയിലുള്ള പരാമര്‍ശമാണല്ലോ വിവാദമായത് എന്ന ചോദ്യത്തിനും കാണുമ്പോള്‍ തന്നെയാണോ ചോദിച്ചത്, അതോ കണ്ടിട്ട് ഒരുപാട് സംസാരിച്ചതിന് ശേഷം ഒക്കെയാണോ ചോദിച്ചതെന്ന് നമുക്ക് അറിയില്ലല്ലോ എന്നായിരുന്നു ഷൈനിന്റെ മറുപടി. സ്ത്രീയും പുരുഷനും തമ്മിൽ അട്രാക്ഷൻസ് ഉണ്ടാകുന്നത് ഒരു നല്ല കാര്യമാണ്. ചെറുപ്പക്കാർക്ക് എനർജി ഉണ്ടാകുന്നത് ആ അട്രാക്ഷനിൽ നിന്നാണ്. ടീനേജ് കാലഘട്ടത്തിൽ ഭയങ്കര എനർജെറ്റിക് ആയിരിക്കും. ആ സമയത്ത് ആവേശവും പ്രതീക്ഷകളുമൊക്കെയുണ്ടാകും. കാരണം, ആ സമയത്താണ് ഈ ഹോർമോൺസൊക്ക് കൂടുതലായി ഉണ്ടാകുന്നത്.
സെക്സ് എജ്യുക്കേഷനെക്കുറിച്ചാണ് പ്രധാനമായും പറയേണ്ടതെന്നും ഷൈൻ പറഞ്ഞു. സെക്സ് എജ്യുക്കേഷൻ നമ്മുടെ നാട്ടിൽ കൃത്യമായി ഇല്ല. അതുകൊണ്ടാണ് ഇതിനെക്കുറിച്ച് ആൾക്കാർക്ക് ഇത്തരം ആകാംക്ഷയും എക്സൈറ്റ്മെന്റും ഉണ്ടാകുന്നത്. പല പ്രശ്നങ്ങളും ഉണ്ടാകുന്നതും അതുകൊണ്ടാണ്. ചെറുപ്പം മുതലേ കുട്ടികളെ പഠിപ്പിക്കേണ്ട ചില കാര്യങ്ങളുണ്ട്. ആണ് എന്താണ്? പെണ്ണ് എന്താണ്? ഇവരുടെ അവയവങ്ങൾ എന്താണ്? ആണും പെണ്ണം തമ്മിലുള്ള സെക്ഷ്വൽ ലൈഫ് എന്താണ്? ജീവിതത്തിൽ ഇതിന്റെ പ്രാധാന്യം എന്താണ് എന്ന് തുടങ്ങി നിരവധി കാര്യങ്ങൾ കുഞ്ഞുങ്ങൾക്ക് പറഞ്ഞു കൊടുക്കേണ്ടതുണ്ട്. എന്നാൽ, സെക്സ് എന്ന വാക്ക് പോലും പറയാൻ ഇവിടെ പലർക്കും മടിയാണ്. ഇതിനെക്കുറിച്ച് നമ്മൾ പഠിക്കുന്നത് സ്കൂളിൽ നിന്നും മാതാപിതാക്കളിൽ നിന്നുമല്ല. തെറ്റായ രീതിയിൽ പുസ്തകങ്ങളിൽ നിന്നുമാണ്. ഒരു കൊച്ച് വളർന്നു വരുമ്പോൾ അവന് ഇത്തരത്തിലുള്ള അറിവുകൾ പകർന്നുനൽകണം. എന്നാൽ, ഇതൊന്നും പഠിപ്പിക്കാതെ തെറ്റായ രീതിയിൽ ഇത് അറിഞ്ഞുകഴിഞ്ഞാൽ കുട്ടികൾക്ക് പല ഭാവനകളും ഉണ്ടാകുമെന്നും ഷൈൻ ടോം ചാക്കോ പറഞ്ഞു.
സ്ത്രീ സുരക്ഷയ്ക്ക് സിനിമാമേഖലയിൽ മാത്രമല്ല എല്ലായിടത്തും മുൻഗണന കൊടുക്കണമെന്നും എല്ലായിടത്തും സ്ത്രീകൾ സുരക്ഷിതരായിരിക്കണമെന്നും ഷൈൻ പറഞ്ഞു. ഏത് സമയത്ത് ഇറങ്ങി നടക്കാനും അവർക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും ഇഷ്ടമുള്ള കാര്യങ്ങൾ സംസാരിക്കാനും അവകാശം ഉണ്ടായിരിക്കണം. അത് അടിസ്ഥാന ആവശ്യമാണെന്നും സ്ത്രീക്കും പുരുഷനും അത് ഉണ്ടാകണമെന്നും ഷൈൻ പറഞ്ഞു. ഭീഷ്മപർവത്തിൽ ബൈസെക്ഷ്വൽ ആയിട്ടാണല്ലോ അഭിനയിക്കുന്നത് എന്ന ചോദ്യത്തിന് അതിനെന്താണ് ഇത്ര പ്രത്യേകത എന്നായിരുന്നു ഷൈനിന്റെ മറുപടി. സ്ട്രേറ്റ് ആയി അഭിനയിക്കുന്നുണ്ടല്ലോ എന്നും നിങ്ങൾ എപ്പോഴെങ്കിലും സ്‌ട്രേറ്റ് ആയിട്ട് അഭിനയിക്കുന്നുണ്ടല്ലോ എന്ന് ചോദിച്ചിട്ടുണ്ടോയെന്നും ഷൈൻ ചോദിച്ചു. അപ്പോൾ ബൈ സെക്ഷ്വലിനോടും ലെസ്ബിയൻസിനോടുമൊക്കെ നിങ്ങൾക്ക് എന്തോ പ്രശ്നമുണ്ട് എന്നല്ലേ മനസിലാക്കേണ്ടതെന്നും ഷൈൻ ചോദിച്ചു. സെക്ഷ്വലായി അട്രാക്ഷൻസ് ഉണ്ടാകുമ്പോൾ ആളുകൾക്ക് പരസ്പരം അറിയാനും മനസിലാക്കാനും തോന്നുമെന്നും അത് നാച്വറലാണെന്നും ഇത് ഭയങ്കര പ്രത്യേകതയുള്ള എന്തോ സംഗതിയാണെന്ന് പറയേണ്ട കാര്യമില്ലെന്നും ഷൈൻ പറഞ്ഞു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…