നടൻ എന്ന നിലയിൽ നിലയ്ക്കാത്ത കൈയടികൾ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന താരമാണ് ഷൈൻ ടോം ചാക്കോ. ‘കുറുപ്പ്’ സിനിമയിൽ ഭാസി പിള്ളയായും ‘ഭീഷ്മ’യിൽ പീറ്ററായും ഷൈൻ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. സിനിമാപ്രേമികൾ നെഞ്ചേറ്റിയ യുവതാരങ്ങളിൽ ഒരാളാണ് ഷൈൻ ടോം ചാക്കോ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരത്തിന്റെ ഒരു വീഡിയോ ആണ് വൈറലായിരിക്കുന്നത്. ഡബ്ബിംഗ് സ്റ്റുഡിയോയിൽ നിന്നുള്ള താരത്തിന്റെ വീഡിയോ ആണ് വൈറലാകുന്നത്.
ലിയോ തദേവൂസ് സംവിധാനം ചെയ്യുന്ന ‘പന്ത്രണ്ട്’ എന്ന സിനിമയ്ക്ക് വേണ്ടിയുള്ള ഡബ്ബിംഗിനിടയിലെ വീഡിയോ ആണ് വൈറലായത്. സിനിമയ്ക്കായി ഡബ്ബ് ചെയ്യുന്ന സമയത്ത് ആ രംഗങ്ങൾ അഭിനയിക്കുന്നതു പോലെ കൈ കൊണ്ടും ശരീരം കൊണ്ടും ആംഗ്യങ്ങൾ കാണിക്കുന്നതാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. സംവിധായകൻ ലിയോ തദേവൂസ് ആണ് ഡബ്ബിംഗ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ‘ഡബ്ബിംഗിൽ നടൻ മുഴുകി പോയപ്പോൾ. ഒരു സംവിധായകനെന്ന നിലയിൽ അദ്ദേഹത്തിന്റെ മുഴുവൻ ഡബ്ബിംഗും കാണുന്നത് അതിശയകരമായ ഒരു അനുഭവമായിരുന്നു. തകർന്ന കേബിളുകൾ ഞങ്ങൾ പിന്നീട് മാറ്റിസ്ഥാപിച്ചു’ – ഇങ്ങനെ കുറിച്ചാണ് ലിയോ തദേവൂസ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഷൈൻ ടോം ചാക്കോയെ കൂടാതെ ദേവ് മോഹന്‍, വിനായകന്‍, ലാല്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ലിയോ തദേവൂസ് ആണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും. സിനിമയുടെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ആയിരുന്നു റിലീസ് ചെയ്തത്. സ്‌കൈ പാസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ വിക്ടര്‍ എബ്രഹാം ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം – സ്വരൂപ് ശോഭ ശങ്കര്‍. വിജയകുമാര്‍, സോഹന്‍ സീനുലാല്‍, പ്രശാന്ത് മുരളി, വെട്ടുകിളി പ്രകാശ്, ജയകൃഷ്ണന്‍, വിനീത് തട്ടില്‍, ജെയിംസ് ഏലിയ, ഹരി, സുന്ദര പാണ്ഡ്യന്‍, ശ്രിന്ദ, വീണ നായര്‍, ശ്രീലത നമ്പൂതിരി തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…