അഭിമുഖത്തിനിടയിൽ തന്റേതായ കുസൃതികൾ കാണിച്ച് പലപ്പോഴും വൈറലാകാറുണ്ട് നടൻ ഷൈൻ ടോം ചാക്കോ. കുസൃതി കാണിക്കുന്നത് മലയാളത്തിൽ മാത്രമല്ല അങ്ങ് തെലുങ്കിലാണെങ്കിലും ഒരു കൈ നോക്കാൻ താരം തയ്യാറാണ്. തെലുങ്ക് അഭിമുഖത്തിനിടെ ഷർട്ട് ഊരിയതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. രംഗബലി എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായിട്ട് ആയിരുന്നു അഭിമുഖം. സംവിധായകൻ പവൻ ബസംസെട്ടിയും ഷൈനിന് ഒപ്പം അഭിമുഖത്തിന് എത്തിയിരുന്നു.
അഭിമുഖത്തിനിടയിൽ അവതാരക ഷൈനിന്റെ ഷർട്ടിനെ പ്രശംസിച്ച് സംസാരിച്ചു. തുടർന്ന് ഷൈൻ ഷർട്ടിന്റെ ബട്ടൻസ് ഷൈൻ അഴിച്ചു മാറ്റാൻ തുടങ്ങി. സംവിധായകൻ ഇടയ്ക്ക് ഷൈനിനെ തടസപ്പെടുത്തി. ഷർട്ട് ഊരി നൽകാമെന്നും ധരിക്കണമെന്നും ഷൈൻ പറഞ്ഞു. അപ്പോൾ അവതാരകയുടെ മറുപടി ഭാഗ്യം പാന്റ്സ് ഇഷ്ടമാണെന്ന് പറഞ്ഞില്ലെന്ന് ആയിരുന്നു.
ഷൈനിന്റെ ഓരോ പ്രവൃത്തികൾ കാണുമ്പോഴും ടെൻഷനടിക്കുന്ന സംവിധായകനാണ് വീഡിയോയിലെ ഹൈലൈറ്റ്. ഷർട്ട് അഴിച്ചു തന്നാൽ ധരിക്കുമോയെന്ന് ചോദിച്ചപ്പോൾ അത് ധരിച്ച് ഫോട്ടോ എടുത്ത് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുമെന്ന് ആയിരുന്നു അവതാരകയുടെ മറുപടി. ഒപ്പം എന്ത് നല്ലതാണെന്ന് പറഞ്ഞാലും കിട്ടുമോ എന്ന് നോക്കാൻ അവതാരക തയ്യാറായി. ഉടൻ തന്നെ തലയിൽ ഇരിക്കുന്ന തൊപ്പി ധരില്ലെന്ന് ഷൈൻ പറഞ്ഞു. ഇതിനിടയിൽ ഷൈനിന്റെ കൈയിലിരിക്കുന്ന കൂളിംഗ് ഗ്ലാസ് നോട്ടമിട്ട അവതാരക അത് സ്വന്തമാക്കുകയും ചെയ്തു. നാഗ ശൗര്യ നായകനാകുന്ന തെലുങ്ക് ചിത്രമാണ് രംഗബലി. ദസറയ്ക്കു ശേഷം ഷൈന്‍ അഭിനയിക്കുന്ന തെലുങ്കു ചിത്രമാണിത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…