‘അഹങ്കാരം കൊണ്ട് കാട്ടികൂട്ടിയതാണ് അതെല്ലാം, എന്നോട് പൊറുക്കണം’: ഷൈൻ ടോം ചാക്കോ

അഭിമുഖങ്ങളിലെ സംസാരരീതി കൊണ്ടും പെരുമാറ്റ രീതികൾ കൊണ്ടും വിവാദങ്ങളിൽ കുടുങ്ങിയ നടനാണ് ഷൈൻ ടോം ചാക്കോ. അഭിമുഖങ്ങളിലെ താരത്തിന്റെ സംസാരരീതി പലപ്പോഴും വിമർശനത്തിന് ഇടയായിട്ടുണ്ട്. എന്നാൽ ഇത്തരത്തിലുള്ള മോശം പെരുമാറ്റങ്ങൾക്ക് ഇപ്പോൾ മാപ്പു പറഞ്ഞിരിക്കുകയാണ് ഷൈൻ ടോം ചാക്കോ. ടോവിനോ തോമസ് നായകനായി എത്തുന്ന തല്ലുമാല ചിത്രത്തിന്റെ പ്രമോഷന് എത്തിയപ്പോൾ ആണ് തന്റെ മോശം പെരുമാറ്റങ്ങൾക്ക് മാപ്പ് ചോദിക്കുന്നതായി താരം പറഞ്ഞത്.

തന്റെ ഭാഗത്ത് നിന്നുണ്ടായ ഇത്തരം മോശം പെരുമാറ്റങ്ങൾ എല്ലാം ചിത്രങ്ങൾ വിജയിച്ചപ്പോഴുണ്ടായ അഹങ്കാരത്തിൽ നിന്ന് ഉണ്ടായതാണെന്ന് പറയുകയാണെന്ന് ഷൈൻ. ‘കഴിഞ്ഞ കുറെ നാളുകളായി മോശമായി പെരുമാറികൊണ്ടിരിക്കുന്ന ആളാണ് ഞാന്‍. അതിന് കാരണം ഭീഷ്മപര്‍വം, കുറുപ്പ് ഒക്കെ കുറെ ആളുകള്‍ കാണുകയും അതൊക്കെ ഒരുപാട് പേര്‍ക്ക് ഇഷ്ടപെടുകയും ചെയ്തപ്പോള്‍ എന്റെ ഉള്ളില്‍ ഉണ്ടായ അഹങ്കാരമാണ്. ചെയ്യുന്ന വര്‍ക്ക് ആളുകള്‍ അംഗീകരിക്കുമ്പോള്‍ കിട്ടുന്ന എനര്‍ജി മൂലം ഉണ്ടായതാണ് അതൊക്കെ എല്ലാവരും പൊറുക്കണം’ – തല്ലുമാല പ്രമോഷന് എത്തിയ ഷൈന്‍ പറഞ്ഞു.

എനര്‍ജി തരുന്നത് പ്രേക്ഷകരാണെന്നും അവരുടെ എനര്‍ജിയാണ് തന്നിലൂടെ പുറത്ത് വരുന്നത് എന്നും കാട്ടികൂട്ടലുകള്‍ അങ്ങനെ സംഭവിച്ചു പോയതാണെന്നും ഷൈന്‍ തുറന്നു പറഞ്ഞു. ഖാലിദ് റഹ്മാന്‍ ചിത്രം തല്ലുമാലയുടെ ട്രയിലർ ലോഞ്ചിങ് വേദിയിൽ ആയിരുന്നു ഷൈന്‍ ഇക്കാര്യം പറഞ്ഞത്. ഓഗസ്റ്റ് 12നാണ് തല്ലുമാല തിയറ്ററിൽ എത്തുക. ടോവിനോയ്ക്കും ഷൈനിനുമൊപ്പം ലുക്മാനും കല്യാണി പ്രിയദര്‍ശനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം – ജിംഷി ഖാലിദ്, സംഗീതം – വിഷ്ണു വിജയ്, ഗാനരചന – മുഹ്സിന്‍ പരാരി, എഡിറ്റിങ് – നിഷാദ് യൂസഫ്. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാനാണ് ചിത്രം നിര്‍മിക്കുന്നത്. മുഹ്സിന്‍ പരാരിയും അഷറഫ് ഹംസയും ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

2 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

3 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

3 months ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

3 months ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 months ago