വ്യത്യസ്തമായ വേഷങ്ങൾ മനോഹരമാക്കി സിനിമകളിൽ തിളങ്ങി നിൽക്കുന്ന നടനാണ് ഷൈൻ ടോം ചാക്കോ. അടിയാണ് താരത്തിന്റേതായി പുതുതായി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. അഹാന കൃഷ്ണയാണ് അടി സിനിമയിൽ ഷൈൻ ടോം ചാക്കോയുടെ നായികയായി എത്തുന്നത്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നിരവധി അഭിമുഖങ്ങളും മറ്റും ഓൺലൈനിൽ സജീവമായിക്കഴിഞ്ഞു.
ഇത്തരത്തിൽ ഒരു അഭിമുഖത്തിൽ സ്വന്തം കുഞ്ഞിനെക്കുറിച്ച് ഷൈൻ ടോം ചാക്കോ വെളിപ്പെടുത്തിയ കാര്യങ്ങളാണ് വൈറലായിരിക്കുന്നത്. തന്റെ കുഞ്ഞിന്റെ പേര് സിയൽ എന്നാണെന്നും അവർ ഈ ഭൂഖണ്ഡത്തിലേ ഇല്ലെന്നും ഷൈൻ ടോം ചാക്കോ പറഞ്ഞു. മാതാപിതാക്കൾ വേർപിരിഞ്ഞു കഴിഞ്ഞാൽ കുട്ടികൾ ഏതെങ്കിലും ഒരു സൈഡിൽ നിന്ന് വളരുന്നതാണ് നല്ലതെന്നും ഷൈൻ പറഞ്ഞു.
അവർ സന്തോഷത്തോടെയാണ് ജീവിക്കുന്നതെന്നും അവരെ ഓർത്ത് വിഷമം ഒന്നുമില്ലെന്നും മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ ഷൈൻ പറഞ്ഞു. ‘കുഞ്ഞ് സന്തോഷത്തോടെ ഇരിക്കുന്നു. സിയൽ എന്നാണ് പേര്. ഇപ്പോൾ എട്ടു വയസ് ആയി. അവർ ഈ ഭൂഖണ്ഡത്തിലേ ഇല്ല. അല്ലെങ്കിലും സെപ്പറേറ്റഡ് ആയി കഴിഞ്ഞാൽ ഏതെങ്കിലും ഒരു സൈഡിൽ നിന്ന് കുഞ്ഞ് വളരുന്നതാണ് നല്ലത്. അല്ലെങ്കിൽ പത്തു ദിവസം ഇവിടെ നിന്നിട്ട് അവിടുത്തെ കുറ്റവും പത്തു ദിവസം അവിടെ നിന്നിട്ട് ഇവിടുത്തെ കുറ്റവും കേട്ട് വളരേണ്ടി വരും’ – ഷൈൻ പറഞ്ഞു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…