വിജയ് നായകനായ ബീസ്റ്റ് തീയറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചിരിക്കുന്നത്. മലയാളി താരം ഷൈന്‍ ടോം ചാക്കോയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ ബീസ്റ്റിലേക്ക് സംവിധായകന്‍ നെല്‍സണ്‍ ദിലീപ് കുമാര്‍ വിളിച്ചതിനെക്കുറിച്ച് ഷൈന്‍ പറഞ്ഞതാണ് ശ്രദ്ധേയമായിരിക്കുന്നത്.
സംവിധായകന്‍ നെല്‍സണ്‍ തന്റെ സിനിമകളൊന്നും കാണാതെയാണ് ബീസ്റ്റിലേക്ക് വിളിച്ചതെന്ന് ഷൈന്‍ പറയുന്നു. ഭാഷ ഏതായാലും നല്ല കഥാപാത്രങ്ങലെ അവതരിപ്പിക്കുക എന്നതാണ് തന്റെ ലക്ഷ്യം. കഥാപാത്രത്തെ പറ്റി ചോദിച്ച് മനസിലാക്കിയ ശേഷമാണ് നെല്‍സണിനെ പോയി കാണുന്നത്. പിന്നീട് ഡീറ്റെയിലായി കഥാപാത്രത്തെ കുറിച്ച് പറഞ്ഞു തന്നു. തന്റെ ഒരു സ്റ്റില്‍ കണ്ടിട്ടാണ് നെല്‍സണ്‍ വിളിക്കുന്നത്. അദ്ദേഹത്തിന്റെ ഒരു അസിസ്റ്റന്റാണ് തന്റെ ഫോട്ടോ കാണിക്കുന്നത്. ഫോട്ടോ കണ്ടപ്പോള്‍ താനൊരു നിഷ്‌കളങ്കനാണെന്ന് നെല്‍സണ് തോന്നിയെന്നാണ് പിന്നീട് പറഞ്ഞത്. പക്ഷേ ആ ഫോട്ടോ ഏതാണെന്ന് പുള്ളി ഇതുവരെ പറഞ്ഞിട്ടില്ല. അത് ഏതായിരുന്നുവെന്ന് അറിഞ്ഞിരുന്നെങ്കില്‍ ഇവിടെ കുറച്ചുപേര്‍ക്ക് കാണിച്ചുകൊടുക്കാമായിരുന്നുവെന്നും ഷൈന്‍ പറഞ്ഞു.
വിജയ്ക്കൊപ്പമായിരുന്നു തന്റെ ആദ്യ രംഗമെന്നും ഷൈന്‍ പറയുന്നു. ആ സീന്‍ എടുക്കുന്നതിന് തൊട്ടുമുന്‍പായി വിജയ് തന്റെ അടുത്ത് വന്ന് തന്നെ വലിയ രീതിയില്‍ കംഫര്‍ട്ട് ആക്കി. വിജയ്യെ പോലെ ഒരു മഹാനടനൊപ്പം തമിഴിലെ തന്റെ അരങ്ങേറ്റം നടത്താനായത് വലിയ ഭാഗ്യമാണെന്നും ഷൈന്‍ ടോം പറഞ്ഞു. വിജയ് അഭിനയിക്കുന്ന ഒരു സെറ്റെന്ന് പറഞ്ഞാല്‍ അവിടെ ആളുകളുടെയും നാട്ടുകാരുടേയും ആരാധകരുടേയും വലിയ ബഹളമായിരിക്കും. എന്നാല്‍ അതിന്റെ എല്ലാം ഇടയില്‍ വളരെ കൂളായിട്ടാണ് ആള്‍ ഇരിക്കുകയെന്നും ഷൈന്‍ കൂട്ടിച്ചേര്‍ത്തു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…