തമിഴിലും മലയാളത്തിലും ബോളിവുഡിലുമെല്ലാം അഭിനയം കൊണ്ട് തന്റേതായ സ്ഥാനം പടുത്തുയർത്തിയ നടനാണ് സിദ്ധാർത്ഥ്. ഇന്ദ്രന്‍സ് നായകനായ എത്തിയ ഹോം സിനിമയെ പ്രശംസിച്ചിരിക്കുകയാണ് അദ്ദേഹമിപ്പോൾ. ഹോം കണ്ടതിന് ശേഷം എനിക്ക് ഇന്ദ്രന്‍സേട്ടനെ കെട്ടിപ്പിടിക്കാനും ഉമ്മ വെക്കാനും തോന്നിയെന്നാണ് സിദ്ധാർത്ഥ് കുറിച്ചത്.
എനിക്ക് ഹോം സിനിമ വളരെയധികം ഇഷ്ടപ്പെട്ടു. ഇന്ദ്രന്‍സ് ചേട്ടന്‍ എന്റെ പ്രിയപ്പെട്ട നടന്‍മാരില്‍ ഒരാളാണ്. ഈ ചിത്രം കണ്ടതിന് ശേഷം എനിക്ക് ഇന്ദ്രന്‍സേട്ടനെ കെട്ടിപ്പിടിക്കാനും ഉമ്മ വെക്കാനും തോന്നി. എങ്ങനെ അഭിനയിക്കണമെന്നും അര്‍ത്ഥവത്തായ സിനിമകള്‍ നിര്‍മ്മിക്കണമെന്നും പഠിപ്പിക്കുന്ന മുതിര്‍ന്ന അഭിനേതാക്കള്‍ ഇപ്പോഴും നമുക്കുള്ളതില്‍ ദൈവത്തിന് നന്ദി.
ദയവായി നിങ്ങളുടെ കുടുംബത്തോടൊപ്പം ഇത് കാണുക. കേരളത്തില്‍ നിന്ന് വിസ്മയിപ്പിക്കുന്ന ഒരുപാട് സിനിമകള്‍ വരുന്നുണ്ട്. ഒരു കലാകാരനെന്ന നിലയില്‍ ഞാന്‍ ആരാധിക്കുന്ന ശ്രീനാഥ് ഭാസിയോട് സ്‌നേഹം. ഈ ചിത്രത്തിനായി ഒത്തുചേര്‍ന്ന എല്ലാ ഹൃദയങ്ങള്‍ക്കും മനസ്സുകള്‍ക്കും വലിയ ആദരം. നിങ്ങളെല്ലാവരും ഊഷ്മളമായ ആലിംഗനം അര്‍ഹിക്കുന്നു.
ആമസോൺ പ്രൈമിൽ റിലീസായ ഹോമിന് വളരെ മികച്ച അഭിപ്രായമാണ് ലഭിച്ചത്. റോജിൻ തോമസ് തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ചിത്രത്തിൽ ഇന്ദ്രൻസ്, ശ്രീനാഥ് ഭാസി, മഞ്ജു പിള്ളൈ, നസ്ലെൻ, കൈനകരി തങ്കച്ചൻ, ജോൺ ആന്റണി, കെ പി ഏ സി ലളിത, ശ്രീകാന്ത് മുരളി, വിജയ് ബാബു എന്നിങ്ങനെ മികച്ചൊരു താരനിര തന്നെ അണിനിരന്നിട്ടുണ്ട്. ത്രില്ലറുകൾ കൊണ്ടും റിയലിസ്റ്റിക് ചിത്രങ്ങൾ കൊണ്ടും സമ്പന്നമായിരിക്കുന്ന ഇന്നത്തെ മലയാള സിനിമയിൽ പ്രേക്ഷകർക്ക് ലഭിച്ച ഒരു പക്കാ ഫീൽ ഗുഡ് ചിത്രമാണ് ഹോം. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവാണ് ചിത്രത്തിന്റെ നിർമ്മാണം.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…