‘ഇന്നസെന്റ് ചേട്ടന് വയ്യ എന്ന് പറയുന്നത് പോലും അവന് സഹിക്കാൻ പറ്റില്ലായിരുന്നു’ – ഇന്നസെന്റും ദിലീപും തമ്മിലുണ്ടായിരുന്ന ആത്മബന്ധത്തെക്കുറിച്ച് സിദ്ദിഖ്

ഹാസ്യത്തിലൂടെയും സ്വാഭാവിക അഭിനയത്തിലൂടെയും മലയാളികളെ ഏറെ രസിപ്പിച്ച നടനാണ് ഇന്നസെന്റ്. കഴിഞ്ഞയിടെയാണ് അദ്ദേഹം തന്റെ പ്രിയപ്പെട്ട പ്രേക്ഷകരോട് വിട പറഞ്ഞ് നിത്യതയിലേക്ക് മടങ്ങിയത്. അന്തരിച്ച തങ്ങളുടെ പ്രിയപ്പെട്ട താരത്തെ കാണാൻ നിരവധി പേരായിരുന്നു പൊതുദർശനത്തിന് വെച്ച സ്ഥലത്തേക്കും വീട്ടിലേക്കുമായി എത്തിയത്. ചലച്ചിത്ര മേഖലയിലെ അദ്ദേഹത്തിന്റെ സുഹൃത്തുക്കളും നിരവധി താരങ്ങളും ഇന്നസെന്റിന് അന്ത്യയാത്ര നൽകുവാൻ എത്തിയിരുന്നു.

ഇന്നസെന്റിന്റെ അന്ത്യയാത്രയിൽ എല്ലാവരുടെയും കണ്ണിലുടക്കിയത് കരഞ്ഞുകലങ്ങിയ കണ്ണുകളുമായി എത്തിയ ദിലീപും കാവ്യ മാധവനും ആയിരുന്നു. ദിലീപും കാവ്യയും ഇന്നസെന്റിന്റെ അന്ത്യയാത്രയിൽ സെമിത്തേരി വരെ ഒപ്പമുണ്ടായിരുന്നു. ഇപ്പോൾ ദിലീപും ഇന്നസെന്റും തമ്മിലുള്ള വലിയ ആത്മബന്ധത്തെക്കുറിച്ച് തുറന്നു പറയുകയാണ് നടൻ സിദ്ദിഖ്. ഇന്നസെന്റിന്റെ മരണം ഏറെ തളർത്തിയത് ദിലീപിനെ ആയിരുന്നെന്ന് സിദ്ദിഖ് തുറന്നുപറഞ്ഞു.

ഇന്നസെന്റിന്റെ മൃതദേഹത്തിന് അരികെ ദിലീപും കാവ്യയും പൊട്ടിക്കരഞ്ഞു പോയതിന്റെ കാരണം വ്യക്തമാക്കുകയാണ് സിദ്ദിഖ്. ദിലീപും ഇന്നസെന്റും തമ്മിൽ ആഴത്തിലുള്ള ബന്ധം ഉണ്ടായിരുന്നു. സുഖത്തിലും ദുഃഖത്തിലും അവർ രണ്ട് പേരുമുണ്ടായിരുന്നു. ആ അടുപ്പം തനിക്കും വ്യക്തമായി അറിയാവുന്നതാണെന്നും സിദ്ദിഖ് പറഞ്ഞു. ‘ഇന്നസെന്റ് ചേട്ടന്റെ അസുഖ വിവരം ദിലീപിനെ അക്ഷരാർത്ഥത്തിൽ തളർത്തിക്കളഞ്ഞതാണ്. ഇന്നസെന്റ് ചേട്ടന് വയ്യ എന്ന് പറയുന്നത് പോലും അവന് സഹിക്കാൻ പറ്റില്ലായിരുന്നു. ഓരോരുത്തരായി കൊഴിഞ്ഞ് പോയിക്കൊണ്ടിരിക്കുകയല്ലേ. പല സിനിമകൾ കാണുമ്പോഴും എൻജോയ് ചെയ്യുന്നതിനേക്കാൾ കൂടുതൽ വിഷമമാണ് തോന്നുക. അവരിന്ന് നമ്മുടെ കൂടെ ഇല്ലല്ലോ എന്നാണ് പെട്ടെന്ന് തോന്നുക’- സിദ്ദിഖ് പറഞ്ഞു.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 week ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 week ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago