കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യൽ മീഡിയ നിറയെ നടൻ സിദ്ദിഖിന്റെ മകൻ ഷഹീൻ സിദ്ദിഖിന്റെ വിവാഹവിശേഷങ്ങളാണ്. വിവാഹചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് ഒപ്പമാണ് സിദ്ദിഖിന്റെ ഒരു മകനെക്കുറിച്ചുള്ള വിശേഷങ്ങളും പ്രചരിച്ചത്. ഷഹീന്റെ വിവാഹചിത്രങ്ങളിൽ ഒരാളുടെ ചിത്രം കണ്ട ആരാധകർ അത് ആരാണെന്ന് അന്വേഷിച്ചു. സിദ്ദിഖിന്റെ തന്നെ മറ്റൊരു മകന്റെ ചിത്രമായിരുന്നു അത്. ഭിന്നശേഷിക്കാരനായ ആ മകനെക്കുറിച്ച് അധികം ആർക്കും അറിയില്ലായിരുന്നു എന്നത് തന്നെയാണ് ആ ചിത്രം വൈറലാകാൻ കാരണമായത്. സിദ്ദിഖിന്റെ അടുത്ത സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും മാത്രമായിരുന്നു ഇങ്ങനെയൊരു മകനെക്കുറിച്ച് അറിവ് ഉണ്ടായിരുന്നത്.
കഴിഞ്ഞ ദിവസം ആയിരുന്നു സിദ്ദിഖിന്റെ മകൻ ഷഹീൻ സിദ്ദിഖിന്റെ വിവാഹം. താര സമ്പന്നമായിരുന്നു ഷഹീന്റെ വിവാഹവും വിരുന്നു സൽക്കാരവും. ആ ചിത്രങ്ങളിലെല്ലാം ഷഹീന്റെ ഭാര്യയായി എത്തിയ ഡോ അമൃത ചേർത്തുപിടിച്ച ഒരാൾ ഉണ്ടായിരുന്നു. അത് സിദ്ദിഖിന്റെ രണ്ടാമത്തെ മകനായിരുന്നു. ഭിന്നശേഷിക്കാരനായ ആ മകന്റെ കൈയിൽ ഒരു ചേച്ചിയുടെ കരുതലോടെ അമൃത ചേർത്തുപിടിച്ചത് മാധ്യമശ്രദ്ധ നേടുകയും ചെയ്തിരുന്നു. തുടർന്നാണ് ആ മകനെക്കുറിച്ചുള്ള കൂടുതൽ അന്വേഷണങ്ങൾ ആരാധകർ നടത്തിയത്.
സിദ്ദിഖിന്റെ ആദ്യഭാര്യയിലെ മക്കളാണ് ഷഹീനും ഭിന്നശേഷിക്കാരനായ മകനും. സിദ്ദിഖിന്റെ ആദ്യഭാര്യ ആത്മഹത്യ ചെയ്യുകയായിരുന്നു. ആദ്യഭാര്യയുടെ മരണത്തിന്റെ പേരിൽ സിദ്ദിഖിന് എതിരെ ഒരുപാട് ആരോപണങ്ങൾ ഉയർന്നിരുന്നു. എന്നാൽ അതെല്ലാം പിന്നീട് നിഷേധിക്കപ്പെട്ടു. അതേസമയം, തന്റെ ഭിന്നശേഷിക്കാരനായ മകനെ ഇത്രയും കാലം പൊതുവേദിയിൽ നിന്ന് മാറ്റിനിർത്തിയത് വെറുതെയല്ല. അവന്റെ നേരെ ആരുടെയും സഹതാപ കണ്ണുകൾ ഉയരാതിരിക്കാൻ വേണ്ടി ആയിരുന്നു സിദ്ദിഖും കുടുംബവും ഇങ്ങനെ ചെയ്തത്. ക്യാമറ കണ്ണുകളിൽ നിന്ന് മകനെ മാറ്റിനിർത്തി സന്തോഷകരമായ ജീവിതം നൽകുകയായിരുന്നു സിദ്ദിഖ്. പക്ഷേ, ഷഹീൻ അനുജനൊപ്പമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. എന്നാൽ ഇത് ആരാണെന്ന് വ്യക്തമാക്കിയിരുന്നില്ല.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…