മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിനു മുമ്പുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്ത് നടന്‍ സിദ്ധാര്‍ഥ്. തനിക്ക് വേണമെങ്കില്‍ തിരിച്ച് പോയി ഒരു ചായക്കട തുറക്കാം, പക്ഷെ രാജ്യം ഇനിയും ദുരിതം അനുഭവിക്കരുത് എന്ന് പറയുന്ന ട്വീറ്റാണ് സിദ്ധാര്‍ഥ് കുത്തിപ്പൊക്കിയത്. 2014 ഏപ്രില്‍ 29ന് മോദി കുറിച്ച വാക്കുകള്‍ വിശ്വസിക്കാന്‍ കഴിയുമോ എന്നാണ് താരം ചോദിക്കുന്നത്.
”ഇന്ത്യക്ക് ശക്തമായൊരു സര്‍ക്കാരിനെ വേണം. മോദി എന്ന വ്യക്തിയിലല്ല കാര്യം. എനിക്ക് തിരിച്ച് പോയി ഒരു ചായക്കട വേണമെങ്കില്‍ തുറക്കാം. പക്ഷെ രാജ്യം ഇനിയും ദുരിതം അനുഭവിക്കരുത്” എന്നായിരുന്നു മോദിയുടെ ട്വീറ്റ്. ”ഈ ട്വീറ്റില്‍ ഇയാള്‍ പറയുന്ന എല്ലാ കാര്യങ്ങളോടും ഞാന്‍ യോജിക്കുന്നു. നിങ്ങള്‍ക്ക് വിശ്വസിക്കാന്‍ കഴിയുമോ അത്?” എന്നാണ് മോദിയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തു കൊണ്ട് സിദ്ധാര്‍ഥ് കുറിച്ചിരിക്കുന്നത്.
കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസങ്ങളിലും പ്രധാനമന്ത്രിയെയും സര്‍ക്കാരിനെയും വിമര്‍ശിച്ച് സിദ്ധാര്‍ഥ് ട്വീറ്റ് ചെയ്തിരുന്നു. ബിജെപി അധികാരത്തില്‍ നിന്ന് പുറത്താകുന്ന ദിവസം രാജ്യം യഥാര്‍ത്ഥത്തില്‍ വാക്സിനേറ്റഡ് ആകുമെന്നായിരുന്നു സിദ്ധാര്‍ഥിന്റെ ട്വീറ്റ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…