തന്റെ സിനിമാ മോഹത്തിന് പ്രോത്സാഹനം നല്‍കിയും പിന്തുണച്ചതും സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രനെന്ന് നടന്‍ സിജു വില്‍സണ്‍. തന്റെ സിനിമ മോഹം ആദ്യമായി പറയുന്നത് അല്‍ഫോണ്‍സിന്റെ അടുത്താണ്. എന്തുകൊണ്ട് നിനക്ക് ശ്രമിച്ചുകൂടാ എന്നു പറഞ്ഞ് പിന്തുണച്ചത് അല്‍ഫോണ്‍സ് പുത്രനാണ്. വിനീത് ശ്രീനിവാസന്റെ ‘മലര്‍വാടി ആര്‍ട്‌സ് ക്ലബ്’ എന്ന സിനി മയിലേക്കു പുതുമുഖങ്ങളെ തേടുന്നു എന്ന പരസ്യം തനിക്കും നിവിനും അയച്ചു തന്നത് അല്‍ഫോണ്‍സ് ആണെന്നും സിജു പറയുന്നു.
മലര്‍വാടിയിലേക്കുള്ള ഓഡിഷനില്‍ ആദ്യത്തെ റൗണ്ടില്‍ തന്നെ സെലക്ഷന്‍ കിട്ടി. ക്യാമറയില്‍ ഒന്നു മുഖം കാണിക്കാമെന്നേ അന്ന് ആഗ്രഹിച്ചുള്ളൂ. പക്ഷേ, രണ്ടു ഡയലോഗും കിട്ടി. മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ പ്രസിഡന്റായാണ് താന്‍ ചിത്രത്തിലെത്തിയത്. തന്റെ സീനിന് തിയറ്ററില്‍ കയ്യടി കിട്ടി, അത് ലാലേട്ടനു കിട്ടിയ കയ്യടി ആണെങ്കിലും തനിക്കത് ഊര്‍ജമായെന്നും സിജു പറഞ്ഞു.
മലര്‍വാടി ആര്‍ട്‌സ് ക്ലബില്‍ അഭിനയിച്ചതിന് തനിക്ക് 2,500 രൂപയാണ് പ്രതിഫലം കിട്ടിയത്. അത് അമ്മയ്ക്ക് ആണ് കൊടുത്തതെന്നും സിജു ഓര്‍ത്തു. സിനിമ മോഹവുമായി നടക്കുമ്പോള്‍ മമ്മി നീ സിനിമയും കണ്ട് നടന്നോ എന്ന് പഴിക്കുമായിരുന്നെന്നും പത്തൊന്‍പതാം നൂറ്റാണ്ട് കണ്ട് മമ്മിക്കു വല്യ സന്തോഷമായെന്നും സിജു പറഞ്ഞു. താരങ്ങളായ ഷറഫുദ്ദീനും കൃഷ്ണ ശങ്കറുമൊക്കെ ആയിരുന്നു തനിക്ക് പിന്തുണയെന്നും സിനിമ കാണാന്‍ കൊണ്ട് പോയിരുന്നത് അവര്‍ ആയിരുന്നെന്നും സിജു പറയുന്നുണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…