പ്രമുഖ ആശുപത്രിയുടെ പരസ്യത്തിൽ സഹകരിക്കുന്നതിന് അമ്പത് കരൾമാറ്റ ശസ്ത്രക്രിയകൾ ആവശ്യപ്പെട്ട് സോനു സൂദ്. ദ മാൻ എന്ന മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സോനു സൂദ് ഇക്കാര്യം ആവശ്യപ്പെട്ടത്. അമ്പതോളം ആളുകൾക്ക് കരൾമാറ്റ ശസ്ത്രക്രിയ നടത്തണമെങ്കിൽ 12 കോടിയോളം രൂപ വേണ്ടി വരുമെന്നും സോനു സൂദ് പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ നിന്ന് ഒരാൾ തന്നെ ബന്ധപ്പെടുന്നത് ദുബായിലേക്കുള്ള യാത്രയ്ക്കിടയിൽ ആയിരുന്നു. ഞാനുമായി സഹകരിച്ച് പ്രവർത്തിക്കാൻ താൽപര്യമുണ്ടെന്ന് പറഞ്ഞു. തുടർന്നാണ് അവരെ പ്രമോട്ട് ചെയ്യാമെന്നും പകരം അൻപത് ആളുകളുടെ കരൾമാറ്റ ശസ്ത്രക്രിയ നടത്തണമെന്നും ആവശ്യപ്പെട്ടത്. ഇതിന്റെ ഭാഗമായി ഇപ്പോൾ കരൾമാറ്റ ശസ്ത്രക്രിയകൾ നടന്നു വരികയാണ്. ചികിത്സ സ്ഥിതി ഇല്ലാത്തവർക്കാണ് ഈ വിധത്തിൽ കരൾമാറ്റ ശസ്ത്രക്രിയ നടത്തിക്കൊടുക്കുന്നതെന്നും സോനു സൂദ് പറഞ്ഞു.
നേരത്തെയും ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെയും സാമൂഹ്യസേവനങ്ങളിലൂടെയും ഏറെ ശ്രദ്ധ നേടിയിട്ടുള്ള വ്യക്തിയാണ് സോനു സൂദ്. കോവിഡ് കാലത്ത് ജോലി സംബന്ധമായി മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയവർക്ക് വീടുകളിലേക്ക് പോകാൻ ബസ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ അദ്ദേഹം ഒരുക്കിയത് മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…