കൊവിഡ് പ്രതിസന്ധി നേരിടാന്‍ 10 ലക്ഷത്തി 25000 രൂപ തമിഴ്‌നാട് സര്‍ക്കാറിന് നല്‍കി നടന്‍ സൂരി. തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ആഹ്വാനത്തെ തുടര്‍ന്നായിരുന്നാണ് ഇങ്ങനെ ഒരു തീരുമാനം. വിജയ്, രജനീകാന്ത്, സൂര്യ തുടങ്ങി തമിഴിലെ മുന്‍നിര താരങ്ങളെല്ലാം തന്നെ തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തിട്ടുണ്ട്.
10 ലക്ഷം രൂപ സൂരി സ്വന്തം പേരില്‍ നല്‍കിയപ്പോള്‍ ഇരുപത്തയ്യായിരം രൂപ സൂരിയുടെ രണ്ടു മക്കളുടെ പേരിലാണ് നല്‍കിയത്. ഇവര്‍ വര്‍ഷങ്ങളായി ചേര്‍ത്തുവെച്ച് പൈസയായിരുന്നു ഇത്. എന്തായാലും ഈ കുട്ടികളുടെ തീരുമാനം വലിയ കയ്യടിയാണ് സമൂഹ മാധ്യമങ്ങളില്‍ നിന്നും നേടിക്കൊണ്ടിരിക്കുന്നത്.
തമിഴിലെ പ്രശസ്ത ഹാസ്യനടന്‍ ആണ് സൂരി. കേരളത്തിലടക്കം തരംഗം തീര്‍ത്ത നിരവധി തമിഴ് സിനിമകളില്‍ ഇദ്ദേഹം ഹാസ്യനടനായി അഭിനയിച്ചിട്ടുണ്ട്. വിജയ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ജില്ല എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഇന്ന് തമിഴിലെ മികച്ച ഹാസ്യനടന്‍മാരില്‍ ഒരാള്‍ മാത്രമല്ല മികച്ച സ്വഭാവ നടന്മാരില്‍ ഒരാള്‍ കൂടിയാണ് ഇദ്ദേഹം.
വിടുതലൈ ആണ് സൂരി ആദ്യമായി നായകനാകുന്ന ചിത്രം. ചിത്രം അധികം താമസിയാതെ റിലീസാകും. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സംവിധായകരില്‍ ഒരാളായ വെട്രിമാരന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിജയ് സേതുപതിയും മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…