‘ഞാന്‍ കഷ്ടപ്പെട്ട് തന്നെയാ പണിയെടുക്കുന്നേ, ഈ പണി പോയാല്‍ വല്ല വാര്‍ക്കപണിക്കും പോകും’; ശ്രീനാഥ് ഭാസി പറയുന്നു

പണം വാങ്ങിയിട്ടും പരിപാടിക്ക് എത്തിയില്ലെന്ന ആലപ്പുഴ കാബിനറ്റ് സ്‌പോര്‍ട്‌സ് സിറ്റി ഭാരവാഹികളുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി നടന്‍ ശ്രീനീഥ് ഭാസി. ആ സമയം താന്‍ യുകെയില്‍ ആയിരുന്നുവെന്നും പരിപാടി നീട്ടിവയ്ക്കാന്‍ ആവശ്യപ്പെട്ടെന്നും ശ്രീനാഥ് ഭാസി പറയുന്നു. എന്നാല്‍ പരിപാടി നീട്ടിവയ്ക്കാന്‍ കഴിയില്ലെന്നാണ് ക്ലബ്ബ് ഭാരവാഹികള്‍ പറഞ്ഞത്. ഈ പരിപാടിയിലേക്ക് വിളിച്ചപ്പോള്‍ വരാന്‍ സാധിക്കില്ലെന്ന് ആദ്യം തന്നെ പറഞ്ഞിരുന്നു. വാങ്ങിച്ച പണം തിരികെ നല്‍കാമെന്ന് പറഞ്ഞിരുന്നുവെന്നും ശ്രീനാഥ് ഭാസി പറയുന്നു.

ഒരു സിറ്റുവേഷന്‍ എങ്ങനെയാണ് ഉണ്ടാകുന്നതെന്ന് ആരും മനസിലാക്കില്ല. എന്ത് കാരത്താലാണെന്നും തിരിച്ചറിയില്ല. നോക്കുമ്പോഴൊക്കെ അവന്റെ പേരുണ്ട്. പെട്ടെന്ന് ന്യൂസ് കൊടുക്കും അതിന്റെ സത്യാനസ്ഥ അന്വേഷിക്കില്ല. ആളുകള്‍ ടിവിയില്‍ വന്നിരുന്ന് പറയുന്നത് കേട്ടു, എന്തിനാണ് ശ്രീനാഥ് ഭാസിയെ വിളിച്ചതെന്ന്. തന്നെ വിളിച്ചപ്പോഴേ വരില്ലെന്ന് പറഞ്ഞിരുന്നു. അപ്പോള്‍ പണി തരുമെന്നാണ് അവര്‍ പറഞ്ഞതെന്നും ശ്രീനാഥ് ഭാസി പറഞ്ഞു.

‘ മച്ചാനേ പണി തരാന്‍ പോവാ, നീ എന്താ വിചാരിച്ചത്, നിന്നെ ന്യൂസില്‍ കൊടുക്കുകയാണ്, നീ നോക്കിക്കോ’ എന്നാണ് പറയുന്നത്. അങ്ങനെ പറഞ്ഞാല്‍ എന്റെ വീടും പള്ളുരുത്തിയിലാണ് ഞാനും കൊച്ചീലാണ്, എന്താണ് വെച്ചാല്‍ ചെയ്യ് ചേട്ടാ എന്നാണ് തിരിച്ചു പറഞ്ഞതെന്നും ശ്രീനാഥ് ഭാസി പറഞ്ഞു. കഷ്ടപ്പെട്ട് തന്നെയാണ് താനും പണിയെടുക്കുന്നത്. താന്‍ ഇനിയും സിനിമയില്‍ അഭിനയിക്കും. തനിക്ക് പറ്റുന്നതുപോലെ ചെയ്യും. അല്ലെങ്കില്‍ താന്‍ വല്ല വാര്‍ക്കപ്പണിക്കും പോകുമെന്നും ശ്രീനാഥ് ഭാസി കൂട്ടിച്ചേര്‍ത്തു.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

6 days ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

4 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

4 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

4 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

1 month ago