പണമില്ലാതെ വിഷമിച്ച ശ്രീനിവാസന് താലിമാല വാങ്ങാൻ മമ്മൂട്ടി 3000 രൂപ നൽകി, ഇതറിഞ്ഞ സുൽഫത്ത് മമ്മൂട്ടിയോട് ദേഷ്യപ്പെട്ടു

തിരക്കഥ, അഭിനയം തുടങ്ങി മലയാളസിനിമയിൽ ഒരു കാലത്ത് സജീവമായ പേരായിരുന്നു ശ്രീനിവാസന്റേത്. അടുത്ത കാലത്ത് അസുഖബാധിതനായതിനെ തുടർന്ന് സിനിമയിൽ സജീവമല്ല അദ്ദേഹം. സിനിമയിൽ നിന്ന് അകലം പാലിക്കുന്നുണ്ടെങ്കിലും തന്നെക്കൊണ്ട് കഴിയുന്നത് പോലെ സിനിമകളിൽ അഭിനയിക്കുന്നുണ്ട് താരം. ശ്രീനിവാസൻ വിവാഹിതനായത് വളരെ കാലത്തെ പ്രണയത്തിന് ശേഷമായിരുന്നു. വിമലയും ശ്രീനിവാസനും തമ്മിലുള്ള വിവാഹം രജിസ്റ്റർ വിവാഹം ആയിരുന്നു. സാമ്പത്തികമായി അത്ര നല്ല നിലയിലായിരുന്നില്ല വിവാഹിതനാകുന്ന സമയത്ത് ശ്രീനിവാസൻ.1984 ജനുവരി പതിമൂന്നാം തീയതി ആയിരുന്നു ശ്രീനിവാസന്റെയും വിമലയുടെയും വിവാഹം. വിവാഹത്തിന് മൂന്ന് ദിവസം മുമ്പാണ് ശ്രീനിവാസൻ നാട്ടിലെത്തിയത്. ഒരു സുഹൃത്തിനൊപ്പം എത്തി വെള്ളിയാഴ്ചയാണ് വിവാഹമെന്ന് വിമലയെ അറിയിക്കുകയായിരുന്നു. കതിരൂർ രജിസ്റ്റാർ ഓഫീസിൽ വെച്ച് രാവിലെയായിരുന്നു വിവാഹം. അതിന് മൂന്ന് ദിവസം മുമ്പ് തലശ്ശേരിയിൽ പോയി സാരിയും അത്യാവശ്യമായ സാധനങ്ങളുമൊക്കെ വാങ്ങി.

കല്യാണ ദിവസം കൂത്തുപറമ്പിൽ പോയി ടാക്‌സി വിളിച്ച് കൊണ്ട് വന്നു. കല്യാണശേഷം നേരെ ശ്രീനിയേട്ടന്റെ വാടക വീട്ടിലേക്കാണ് പോയത്. എന്നാണ് വിവാഹത്തെ കുറിച്ച് മുമ്പൊരിക്കൽ സംസാരിച്ചപ്പോൾ ശ്രീനിവാസന്റെ ഭാര്യ വിമല പറഞ്ഞത്. എന്നാൽ ഇപ്പോഴിത മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ വീണ്ടും ഒരു വിവാഹം കൂടി കഴിക്കാൻ താൻ ​ആ​ഗ്രഹിക്കുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ശ്രീനിവാസൻ. ഭാര്യ വിമലയെ കുറിച്ച് ചോ​ദിച്ചപ്പോഴാണ് ശ്രീനിവാസൻ രണ്ടാം വിവാ​ഹത്തെ കുറിച്ച് രസകരമായി സംസാരിച്ചത്. എന്റെ ഭാര്യ വിമലയെ കുറിച്ച് എനിക്ക് നല്ല ഓർമകൾ ഒന്നും ഇല്ല. വിവാഹം ഒരു അബദ്ധം പറ്റിയത് പോലെയാണ് തോന്നിയത്. ഞാൻ‌ ഇപ്പോഴും വേറൊരാളെ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. ഞാൻ വെറുതെ കള്ളം പറഞ്ഞതല്ല. ആളുണ്ട് പക്ഷെ പേര് പറയില്ല. വേറെ ഒരു കല്യാണം കഴിക്കണമെന്ന് ആ​ഗ്രഹിക്കുന്നതായി ഭാര്യയോട് പറഞ്ഞിട്ടുണ്ട്. എന്നാൽ വേറൊരു വിവാഹം കഴിക്കണമെന്നത് ഇപ്പോഴും പറയാറുണ്ട്. പക്ഷെ സമ്മതിക്കില്ലെന്നും ആ മോഹം മനസിൽ ഇരിക്കട്ടെയെന്നും വിമല വ്യക്തമാക്കി.

അതിരാത്രം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്താണ് ശ്രീനിവാസന്റെ വിവാഹം നിശ്ചയിച്ചത്. താലിമാല വാങ്ങാൻ പോലും അന്ന് ശ്രീനിവാസന്റെ കയ്യിൽ കാശ് ഉണ്ടായിരുന്നില്ല. മണിയൻ പിള്ള രാജുവിനോടാണ് അന്ന് ശ്രീനിവാസൻ കാശ് കടം ചോദിച്ചത്. എന്നാൽ മണിയൻ പിള്ള രാജുവിന്റെ കയ്യിൽ കാശ് ഉണ്ടായിരുന്നില്ല. ഇക്കാര്യം മമ്മൂട്ടിയെ അറിയിച്ചു. മമ്മൂട്ടി ശ്രീനിയെ റൂമിൽ വിളിച്ചിട്ട് കുറേ വഴക്ക് പറഞ്ഞു. നിനക്ക് എന്തെങ്കിലും ആവശ്യം വന്നാൽ എന്നോട് വേണ്ട ചോദിക്കാൻ എന്നൊക്കെ പറഞ്ഞ് ദേഷ്യപ്പെട്ടു. താലി മാല വാങ്ങിച്ചോളൂവെന്ന് പറഞ്ഞ് 3000 രൂപയാണ് കൊടുത്തത്. പിന്നീട് മമ്മൂട്ടി ഈ വിവരം സുൽഫത്തിനോട് പറഞ്ഞു. ഇതു കേട്ടതോടെ സുൽഫത്ത് മമ്മൂട്ടിയെ കുറേ വഴക്ക് പറഞ്ഞു. ഒരു 10,000 രൂപയെങ്കിലും കൊടുക്കേണ്ടതല്ലായിരുന്നോ എന്ന് ചോദിച്ചാണ് സുൽഫത്ത് മമ്മൂട്ടിയെ വഴക്ക് പറഞ്ഞത്.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago