മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ചുള്ള ഓർമകൾ പങ്കുവെച്ച് നടൻ ശ്രീനിവാസൻ. നിലപാടുകളുടെ പേരിൽ നിരവധി രാഷ്ട്രീയ വിമർശനങ്ങൾ കേട്ടിട്ടുള്ള താരം രാഷ്ട്രീയക്കാരെയും മറ്റും പല അവസരങ്ങളിലും വിമർശിച്ചിട്ടുണ്ട്. എന്നാൽ, മിക്ക രാഷ്ട്രീയനേതാക്കളുമായും വ്യക്തിപരമായ ബന്ധം കാത്തുസൂക്ഷിക്കുന്ന താരമാണ് ശ്രീനിവാസൻ. കഴിഞ്ഞ കുറച്ചു നാളുകളായി ആരോഗ്യപ്രശ്നങ്ങളുമായി ചികിത്സയിൽ ആയിരുന്നു ശ്രീനിവാസൻ. ദീർഘനാളത്തെ ആശുപത്രി വാസത്തിനു ശേഷം ജീവിതത്തിലേക്ക് മടങ്ങിയെത്തിയ താരം തന്റെ രാഷ്ട്രീയത്തെക്കുറിച്ചും നേതാക്കളുമായുള്ള ബന്ധങ്ങളെക്കുറിച്ചും മനസ് തുറന്നു. വനിത മാഗസിന് നൽകിയ അഭിമുഖത്തിലാണ് ശ്രീനിവാസൻ ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്.
പാർട്ടിയുടെ പല നേതാക്കളുമായും വ്യക്തിബന്ധമുണ്ടല്ലോ എന്ന ചോദ്യത്തിനാണ് പിണറായി വിജയനുമായുള്ള ബന്ധത്തെക്കുറിച്ച് ശ്രീനിവാസൻ മനസു തുറന്നത്. രാഷ്ട്രീയപ്രവർത്തകരാണ് എന്നു പറഞ്ഞ് അവരെ മാറ്റി നിർത്തേണ്ട കാര്യമുണ്ടോ എന്നും എല്ലാ പാർട്ടിക്കാരുമായും തനിക്ക് സൗഹൃദമുണ്ടെന്നും ശ്രീനിവാസൻ വ്യക്തമാക്കി. ‘ഒരിക്കൽ ഞാൻ ട്രയിനിൽ യാത്ര ചെയ്യുമ്പോൾ ഒരാൾ വന്ന് ഫ്രീയാണോ? എന്ന് ചോദിച്ചു. ഞാൻ പറഞ്ഞു, അതെ, എന്താണ് കാര്യം? ഒരാൾക്ക് താങ്കളോട് സംസാരിക്കണമെന്നുണ്ട് എന്ന് പറഞ്ഞു.’ – ശ്രീനിവാസൻ ഓർമകൾ പൊടി തട്ടിയെടുത്തു. ആർക്കാണ് എന്ന് ചോദിച്ചപ്പോൾ പിണറായി വിജയനാണെന്നും അദ്ദേഹം ഇങ്ങോട്ട് വരുമെന്നും പറഞ്ഞു. വേണ്ട, അദ്ദേഹം എവിടെയുണ്ടെന്ന് പറഞ്ഞാൽ മതി, ഞാൻ അങ്ങോട്ട് പോകാമെന്ന് പറഞ്ഞു. അങ്ങനെ അദ്ദേഹത്തെ കണ്ടു. അച്ഛനെക്കുറിച്ച് ആയിരുന്നു അന്ന് പിണറായി വിജയൻ കൂടുതലായും സംസാരിച്ചത്. തന്റെ അച്ഛൻ പിണറായി വിജയനെ കളരി പഠിപ്പിച്ചിട്ടുണ്ടെന്നും അച്ഛനോട് അദ്ദേഹത്തിന് വലിയ സ്നേഹവും ബഹുമാനവും ആയിരുന്നെന്നും ശ്രീനിവാസൻ പറഞ്ഞു.
അതേസമയം, തന്നെ കളരി പഠിപ്പിക്കാൻ അച്ഛൻ ശ്രമിച്ചിട്ടില്ലെന്നും ശ്രീനിവാസൻ പറഞ്ഞു. പിന്നെ സ്കൂളിൽ പഠനത്തിന്റെ ഭാഗമായി ആഴ്ചയിൽ രണ്ടു ദിവസം കളരി ക്ലാസ് ഉണ്ടെന്നും ഒരിക്കൽ തനിക്ക് കളരിപഠനം കൊണ്ട് ഉപകാരമുണ്ടായിട്ടുണ്ടെന്നും ശ്രീനിവാസൻ പറഞ്ഞു. സ്കൂളിൽ എതിർസംഘവുമായി അടി നടക്കുമെന്ന് ഉറപ്പായ ഒരു സന്ദർഭം. ഞങ്ങളുടെ സംഘത്തെ താൻ നയിക്കണം എന്നൊരു അഭിപ്രായമുണ്ടായി. കാരണം, കളരി പഠിച്ചിട്ടുണ്ട്, കളരി ഗുരുക്കളുടെ മകനുമാണ്. പറ്റില്ലെന്ന് പറയുന്നത് അഭിമാനപ്രശ്നമാണ്. എന്നാൽ, കളരി പഠിച്ചിട്ടുണ്ടെങ്കിലും തറയിൽ നിന്നാലല്ലേ പയറ്റാൻ പറ്റുവെന്ന് ശ്രീനിവാസൻ ചോദിച്ചു. അവന്മാർ തന്നെ തറയിൽ നിർത്തിയില്ലെന്നും ഭംഗിയായി കിട്ടിയെന്നും ഇത്തരം ആക്ഷനുകളിൽ പിന്നീട് പങ്കെടുക്കേണ്ടി വന്നിട്ടില്ലെന്നും ശ്രീനിവാസൻ പറഞ്ഞുനിർത്തി.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…