സൂരജ് വെഞ്ഞാറമൂട് ഇനി ജില്ലാ കളക്ടർ...!
തികഞ്ഞ അഭിനയ മികവോടെ ഏതു വിധേനെയുള്ള കഥാപാത്രങ്ങൾ ആണെങ്കിലും ഹാസ്യരംഗങ്ങൾ ആയാലും തന്മയത്വത്തോടെ കൈകാര്യം ചെയ്യുന്നതിൽ എന്നും ഏറെ മുന്നിലാണ് സുരാജ് വെഞ്ഞാറമൂട്. വ്യത്യസ്‌തമായ കഥാപാത്രങ്ങൾ ഉൾക്കൊണ്ട് പ്രേക്ഷകശ്രദ്ധ ആകർഷിച്ചിട്ടുള്ള അദ്ദേഹം ഇനി ഇടുക്കി ജില്ലാ കളക്ടർ ആയി പ്രേക്ഷകർക്ക് മുന്നിലെത്തുന്നു. ജയസൂര്യ കേന്ദ്ര കഥാപാത്രമായി അഭിനയിക്കുന്ന ഞാൻ മേരിക്കുട്ടി എന്ന ചിത്രത്തിലാണ് മനോജ് വൈദ്യർ IAS എന്ന കഥാപാത്രത്തിലൂടെ ഇടുക്കി ജില്ലാ കളക്‌ടറുടെ വേഷം അദ്ദേഹം അണിയുന്നത്.
രഞ്ജിത്ത് ശങ്കറിന്റെ സംവിധാനത്തിൽ ജയസൂര്യ വ്യത്യസ്ത ഗെറ്റപ്പിൽ എത്തുന്ന ചിത്രമാണ് ഞാൻ മേരിക്കുട്ടി. ജയസൂര്യ സ്ത്രീയുടെ ഗെറ്റപ്പിൽ കൂടി എത്തുന്ന ഈ ചിത്രത്തിൽ കഥാപാത്രത്തിന്റെ പൂര്ണതക്ക് വേണ്ടി ജയസൂര്യ ത്രെഡ് ചെയ്യുകയും കാതുകുത്തുകയും ചെയ്തിരുന്നത് പ്രേക്ഷക ശ്രദ്ധ ഏറെ ആകർഷിച്ചിരുന്നു. ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുന്ന ചിത്രത്തിന്റെ ഈ വിവരം സംവിധായകൻ രഞ്ജിത്ത് ശങ്കർ തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്.
അധികമാരും കണ്ടിട്ടില്ലാത്ത പ്രമേയമായി എത്തുന്ന ഈ ചിത്രത്തിന്റെ വരവിനായി ഏറെ ആകാംക്ഷയിലാണ് ആരാധകർ.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…