‘ഗർഭിണിയുടെ വയറിൽ കൈ വെച്ചപ്പോൾ അത് പലർക്കും അസുഖകരമായ കാഴ്ചയായി’: തുറന്നുപറഞ്ഞ് സുരേഷ് ഗോപി

നടനെന്ന നിലയിലുപരി ഒരു മനുഷ്യസ്നേഹി എന്ന നിലയിലാണ് സുരേഷ് ഗോപി ഇപ്പോൾ മലയാളികൾക്ക് പ്രിയങ്കരനാകുന്നത്. കാരണം അദ്ദേഹത്തിന്റെ പുണ്യപ്രവൃത്തികൾക്ക് സാക്ഷിയായിട്ടുള്ളവർ തന്നെ അതിനെക്കുറിച്ച് പറയുമ്പോൾ സുരേഷ് ഗോപി എന്ന വലിയ നടന്റെ മനസിന്റെ വലുപ്പവും നമ്മൾ അറിയുകയാണ്. എന്നാൽ താൻ ചെയ്തു കൊടുക്കുന്ന പ്രവൃത്തിയെ ഓർക്കുകയോ പിന്നീട് അത് അയവിറക്കുകയോ ചെയ്യുന്ന ആളല്ല താനെന്ന് വ്യക്തമാക്കുകയാണ് താരം. തന്നാലാവുന്ന കാര്യങ്ങൾ മറ്റുള്ളവർക്ക് ചെയ്തു കൊടുക്കാൻ ദൈവം തന്നോട് പറഞ്ഞതുപോലെയോ തോന്നിയിട്ടുള്ളൂവെന്നും സുരേഷ് ഗോപി പറഞ്ഞു. വഴിയരികിൽ ഏതെങ്കിലും കുഞ്ഞുങ്ങളെയോ ഗർഭിണികളെയോ കണ്ടാൽ അവരോടുള്ള എല്ലാ സ്നേഹവും താൻ പ്രകടിപ്പിക്കും. എന്നാൽ, ചിലർക്ക് അതെല്ലാം അസ്വസ്ഥതയുള്ള കാഴ്ചകളാണെന്നും സുരേഷ് ഗോപി പറഞ്ഞു.

തൃശൂരിൽ ഗർഭിണിയുടെ വയറിൽ കൈവെച്ച് അനുഗ്രഹിച്ച സംഭവത്തെക്കുറിച്ചും സുരേഷ് ഗോപി പറഞ്ഞു. വഴിവക്കിൽ ഗർഭിണിയെ കാണുകയാണ്. അവർ തന്റെ അടുത്തേക്ക് വന്ന് തൊഴുത് നിൽക്കുകയാണ്. അപ്പോൾ ഞാൻ അവരുടെ വയറിൽ നോക്കിയ ശേഷം മുഖത്തേക്ക് നോക്കിയപ്പോൾ ഏഴു മാസമായി എന്ന് അവർ എന്നോട് പറഞ്ഞു. അനുഗ്രഹിക്കുമോ എന്ന് ചോദിച്ചു. ഞാൻ അപ്പോൾ എന്റെ കൈയെടുത്ത് അവരുടെ വയറിൽ വെച്ചതേയുള്ളൂ. അത് പലർക്കും അസ്വസ്ഥതയുണ്ടാക്കി. എന്റെ മകളാണ് ആ നിൽക്കുന്നതെങ്കിൽ ഞാൻ ആ വയറ്റത്ത് ഉമ്മ വെക്കും, തടവും, നല്ല പാട്ടുപാടി കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. അന്ന് ആ കുഞ്ഞിനെ അനുഗ്രഹിക്കാന്‍ പറ്റിയല്ലോ എന്ന് ഉറങ്ങാന്‍ കിടക്കുമ്പോള്‍ ആലോചിച്ചു താൻ സന്തോഷിച്ചെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

തന്റെ എല്ലാ മക്കളും രാധികയുടെ വയറ്റിനുള്ളിൽ കിടക്കുമ്പോൾ ഒരുപാട് പാട്ട് പാടി കൊടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നല്ല സംഗീതം കേൾപ്പിച്ചിട്ടുണ്ട്. രാത്രി പാട്ട് പ്ലേ ചെയ്തു കൊണ്ടേയിരിക്കും. മകൾ ഭാഗ്യയും ഭാവ്നിയും പാടും. അവരൊന്നും അത് പുറത്തേക്ക് കൊണ്ടുവരില്ല. അതുപോലെ മകൻ മാധവ് ക്രിയേഷണല്‍ സെഗ്മെന്റിലേക്ക് തന്നെയാണ് വരുന്നത്. ആക്ടറാണോ റൈറ്ററാണോ ഡയറക്ടറാണോ എന്നറിയില്ല. അവരുടെ ഇഷ്ടത്തിന് വിട്ടിരിക്കുകയാണെന്നും സുരേഷ് ഗോപി പറഞ്ഞു. ഈ ലോകത്ത് ഏറ്റവും ഇഷ്ടപ്പെടുന്ന കാഴ്ച എന്താണെന്ന് ആരെങ്കിലും ചോദിച്ചാല്‍ ഒരു പത്തയ്യായിരം ഗര്‍ഭിണികള്‍ വയറിങ്ങനെ താങ്ങിപ്പിടിച്ച് എനിക്കിത് താങ്ങാന്‍ വയ്യേ എന്ന് പറഞ്ഞ് നില്‍ക്കുന്ന ആ ഒരു നില്‍പ്പുണ്ടല്ലോ. അത് കാണാനാണെന്ന് പറയുമെന്നും ചിരിയോടെ സുരേഷ് ഗോപി പറഞ്ഞു.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 week ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 week ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago