മുൻ ആഭ്യന്തരമന്ത്രിയും സി പി എം നേതാവുമായ കോടിയേരി ബാലകൃഷ്ണന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി നടൻ സുരേഷ് ഗോപി. വേദനിപ്പിക്കുന്ന ദേഹവിയോഗമാണെന്നും കോടിയേരി ബാലകൃഷ്ണൻ ഇനി നമ്മളോടൊപ്പം ഇല്ലെന്നും പറഞ്ഞുകൊണ്ടാണ് സുരേഷ് ഗോപി തന്റെ ദുഃഖം അറിയിക്കുന്നത്. ഫേസ്ബുക്ക് ലൈവിൽ എത്തിയാണ് കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിലുള്ള വേദനയും ദുഃഖവും സുരേഷ് ഗോപി അറിയിച്ചത്. ചെന്നൈയിൽ പോയി അദ്ദേഹത്തെ കാണാനുള്ള ശ്രമം നടത്തിയെങ്കിലും അതിന് സാധിച്ചില്ല എന്ന വേദന ബാക്കി നിൽക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിലെ അടിത്തട്ട് പൊലീസ് സംവിധാനത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന ഒരു ആഭ്യന്തരമന്ത്രി ആയിരുന്നു കോടിയേരി ബാലകൃഷ്ണനെന്ന് സുരേഷ് ഗോപി പറഞ്ഞു. പ്രിയപ്പെട്ട കോടിയേരി ബാലകൃഷ്ണൻ, അദ്ദേഹം ഇനി നമ്മളോടൊപ്പം ഇല്ല. കേരളത്തിലെ പൊലീസ് സംവിധാനത്തിൽ, കേരളത്തിലെ അടിത്തട്ട് പൊലീസ് സംവിധാനത്തിൽ വളരെ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന പൂർവ ആഭ്യന്തരമന്ത്രി എന്ന നിലയ്ക്കും നിരവധി തവണ എം എൽ എ ആയി നിയമസഭയിൽ എത്തിയ ജനപ്രതിനിധി എന്ന നിലയ്ക്കും ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ച വ്യക്തി ആയിരുന്നു അദ്ദേഹമെന്നും സുരേഷ് ഗോപി പറഞ്ഞു.
ഏതാണ്ട് 25 വർഷമായി അദ്ദേഹവുമായി വ്യക്തിപരമായ ബന്ധം കാത്തുസൂക്ഷിക്കുന്നു. തീർത്തും വ്യക്തിപരമായ ബന്ധത്തിൽ നിന്നും തനിക്ക് മനസിലായിട്ടുള്ള കാര്യം വളരെ സരസനായ മനുഷ്യനാണ് അദ്ദേഹമെന്നതാണ്. എന്റെ സുഹൃത്തുക്കൾ കൂടിയായ ഇദ്ദേഹത്തിന്റെ മക്കൾ, സഹധർമ്മിണി എന്നിവരുടെ വേദനയിൽ പങ്കുചേരുന്നെന്നും മലയാളികളുടെ വേദനയിലും പങ്കുചേരുന്നെന്നും സുരേഷ് ഗോപി പറഞ്ഞു. അദ്ദേഹത്തിന്റെ വ്യക്തിത്വത്തിനും ഓർമകൾക്കും മുമ്പിൽ കണ്ണീരഞ്ജലിയെന്നും സുരേഷ് ഗോപി പറഞ്ഞു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…