‘പാപ്പൻ’ ഏറ്റെടുത്ത് പ്രേക്ഷകർ; സുരേഷ് ഗോപി ആറാടുകയാണ്, താരത്തെ ആലിംഗനം ചെയ്ത് മാധ്യമപ്രവർത്തക – ആദ്യദിനം മികച്ച റിപ്പോർട്ടുകളുമായി പാപ്പൻ

നീണ്ട ഇടവേളയ്ക്ക് ശേഷം സംവിധായകൻ ജോഷിക്കൊപ്പം സുരേഷ് ഗോപി നായകനായി എത്തിയ ചിത്രമാണ് പാപ്പൻ. കഴിഞ്ഞദിവസമാണ് പാപ്പൻ തിയറ്ററുകളിൽ എത്തിയത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. ചിത്രം ഫാമിലി ആക്ഷൻ ത്രില്ലറാണെന്നും മാസും ക്ലാസും ചേർന്ന സിനിമയാണെന്നും ചിത്രത്തിൽ സുരേഷ് ഗോപി ആറാടുകയാണെന്നുമാണ് പ്രേക്ഷകർ പ്രതികരിച്ചത്. ത്രില്ലിംഗ് പടമാണെന്നും ക്ലൈമാക്സ് ഒക്കെ നല്ല രീതിയിൽ എടുത്തിട്ടുണ്ടെന്നും എന്തു സംഭവിക്കും എന്നൊരു ആകാംക്ഷ നല്ല രീതിയിൽ നിലനിർത്തുന്നുണ്ടെന്നും മറ്റൊരു പ്രേക്ഷകൻ അഭിപ്രായപ്പെട്ടു. തിയറ്റർ എക്സ്പീരിയൻസ് ആണ് പടമെന്നും കണ്ടിറങ്ങിയവർ പറഞ്ഞു. ട്രയിലറിലും ടീസറിലും കണ്ട ക്യൂരിയോസിറ്റി നിലനിർത്തുന്ന പടമാണെന്നും നന്നായി ഇഷ്ടപ്പെട്ടെന്നും കണ്ടിറങ്ങിയ പ്രേക്ഷക പറഞ്ഞു.

അതേസമയം, റിലീസ് ദിവസം തിയറ്ററിലേക്ക് സുരേഷ് ഗോപിയും എത്തി. സിനിമ കണ്ടിറങ്ങിയ മാധ്യമപ്രവർത്തകയ്ക്ക് സുരേഷ് ഗോപിയെ ഒന്ന് ഹഗ് ചെയ്യണമെന്ന് തോന്നി. സഹപ്രവർത്തകയോട് ആഗ്രഹം പറഞ്ഞു. സഹപ്രവർത്തക ഇക്കാര്യം വിളിച്ചു പറഞ്ഞപ്പോൾ സുരേഷ് ഗോപിക്ക് ഒപ്പം ഭാര്യ രാധികയും സ്നേഹപൂർവം മാധ്യമപ്രവർത്തകയെ മുന്നോട്ട് വിളിച്ചു. മാധ്യമപ്രവർത്തക ഓടിവന്ന് സുരേഷ് ഗോപിയെ കെട്ടിപ്പിടിക്കുകയും ചെയ്തു.

പാപ്പൻ റിലീസ് ദിവസം തന്നെ രണ്ടുകോടിക്ക് മുകളിൽ കളക്ഷൻ നേടിയിട്ടുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. പാപ്പന്റെ വിജയത്തിൽ സന്തോഷമാണെന്ന് പറഞ്ഞ സുരേഷ് ഗോപി സിനിമയെ മോശമാക്കാൻ ശ്രമിക്കുന്നത് ചില മതഭ്രാന്തൻമാർ ആണെന്നും പറഞ്ഞു. കലയെ സ്നേഹിക്കുന്ന ഹൃദയങ്ങൾക്ക് മതവും രാഷ്‌ട്രീയവും ഇല്ലെന്നും സുരേഷ് ഗോപി മാധ്യമപ്രവർത്തകരോട് സംസാരിക്കവെ വ്യക്തമാക്കി. ജനങ്ങൾ സിനിമ കാണുന്നത് രാഷ്ട്രീയം നോക്കിയല്ലെന്നും സിനിമയുടെ കളക്ഷൻ വരുമ്പോൾ അത് മനസിലാകുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

10 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago