നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയെ നായകനാക്കി ജോഷി സംവിധാനം ചെയ്ത ചിത്രം ‘പാപ്പൻ’ തിയറ്ററുകളിൽ നിറഞ്ഞ പ്രേക്ഷകർക്ക് മുന്നിൽ പ്രദർശനം തുടരുകയാണ്. ചിത്രത്തിൽ സുരേഷ് ഗോപിക്ക് ഒപ്പം മകൻ ഗോകുൽ സുരേഷും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ക്രൈം ത്രില്ലറായി എത്തിയ ചിത്രത്തിൽ നിത പിള്ള, നൈല ഉഷ, ഗോകുൽ സുരേഷ്, ടിനി ടോം, നന്ദു, ആശ ശരത്, ഷമ്മി തിലകൻ എന്നിങ്ങനെ വലിയ താരനിരയാണ് അണിനിരന്നത്.
മകനൊപ്പം അഭിനയിച്ചതിന്റെ സന്തോഷത്തിലാണ് സുരേഷ് ഗോപി. ഇരുവരും ഒരുമിച്ച് അഭിനയിച്ച ആദ്യചിത്രം കൂടിയാണ് ഇത്. അതേസമയം, മമ്മൂട്ടിയുടെയോ മോഹൻലാലിന്റെയോ മകൻ അഭിനയിക്കുന്നു എന്ന് പറയുമ്പോൾ ഉണ്ടാകുന്ന അപകടത്തിന്റെ ഭാരം തന്റെ മകൻ അഭിനയിക്കുമ്പോൾ ഇല്ലെന്ന് പറയുകയാണ് സുരേഷ് ഗോപി. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് സുരേഷ് ഗോപി ഇങ്ങനെ പറയുന്നത്.
മമ്മൂട്ടിയുടെയോ മോഹന്‍ലാലിന്റെയോ ചിരഞ്ജീവിയുടെയോ രജനികാന്തിന്റെയോ അമിതാഭ് ബച്ചന്റെയോ ഒക്കെ മക്കള്‍ അഭിനയിക്കുമ്പോള്‍ എന്ന് പറയുന്നതിന്റെ അത്രയും വലിയ അപകടം സുരേഷ് ഗോപിയുടെ മകന്‍ അഭിനയിക്കുമ്പോള്‍ എന്ന് പറയുന്ന കല്ല് താന്‍ അവന്റെ തലയില്‍ എടുത്ത് വെച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഗോകുലിന്റെ സിനിമകൾ ഒന്നും താൻ കാണാറില്ലായിരുന്നെന്നും സുരേഷ് ഗോപി പറഞ്ഞു. ഇര ഇറങ്ങിയ സമയത്ത് രാധിക തന്നോട് പറഞ്ഞു, ഉണ്ണി മുകുന്ദൻ വരെ ചോദിക്കുന്നുണ്ട് സിനിമ കണ്ടിട്ട് അച്ഛൻ വല്ലതും പറഞ്ഞോയെന്ന്. താൻ പടങ്ങൾ കാണാത്തതിൽ ഗോകുലിന് വിഷമമുണ്ടെന്നും രാധിക പറഞ്ഞു. അങ്ങനെ ഏരീസിൽ പോയിരുന്ന് ഇര കണ്ടു. ആ സിനിമ ഡബ്ബ് ചെയ്യുന്ന സമയത്ത് ഒന്ന് കൂടെ പോയിരുന്നെങ്കില്‍ ചില ഏരിയകള്‍ ബ്ലാസ്റ്റ് ചെയ്തു കൊടുക്കാമായിരുന്നു എന്ന് അപ്പോൾ തോന്നിയെന്നും അപ്പോൾ തനിക്ക് കുറ്റബോധം തോന്നിയെന്നും സുരേഷ് ഗോപി പറഞ്ഞു. ഗോകുലിന് ഒരുപാട് പഠിക്കാനുണ്ടെന്നും ശരിയായത് അവൻ തിരഞ്ഞെടുക്കുന്ന സമയം വരുമെന്നും സുരേഷ് ഗോപി പറഞ്ഞു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…