കഴിഞ്ഞദിവസമാണ് സൂര്യയുടെ ഏറ്റവും പുതിയ ചിത്രമായ ജയ് ഭീം ആമസോൺ പ്രൈമിൽ റിലീസ് ചെയ്തത്. ചിത്രത്തിന് പ്രേക്ഷകർ ഗംഭീര വരവേൽപ്പാണ് നൽകിയത്. സൂര്യയെ കൂടാതെ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി മലയാളത്തിൽ നിന്ന് രണ്ടു പേരും ഉണ്ടായിരുന്നു. നടി ലിജോമോളും നടൻ മണികണ്ഠനും. ഇരുവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് നടൻ സൂര്യ. സിനിമയിൽ ഇരുവരും അഭിനയിക്കുകയായിരുന്നില്ല കഥാപാത്രങ്ങളായി ജീവിക്കുകയായിരുന്നു എന്നാണ് സൂര്യ പറഞ്ഞത്.
ഇരുളവിഭാഗത്തിനൊപ്പം താമസിച്ച ഇരുവരും അവരുണ്ടാക്കിയ ഭക്ഷണം കഴിച്ചും അവർക്കൊപ്പം വീട് വൃത്തിയാക്കിയും അവരുടെ ജീവിതം മനസിലാക്കിയെടുത്തെന്ന് സൂര്യ പറഞ്ഞു. മാതൃഭൂമി ഓൺലൈനിന് അനുവദിച്ച അഭിമുഖത്തിലാണ് സൂര്യ മനസു തുറന്നത്. തുല്യതയെക്കുറിച്ചാണ് ചിത്രം സംസാരിക്കുന്നത്. നടിയും സൂര്യയുടെ ഭാര്യയുമായ ജ്യോതികയാണ് ചിത്രത്തിന്റെ നിർമാതാവ്. ലിജോമോളുടെ പ്രകടനം മികച്ചതായിരുന്നെന്ന് ജ്യോതികയും അഭിപ്രായപ്പെട്ടു. ഹൃദയത്തോട് കുറച്ചു സിനിമകളേ ചേർന്നു നിൽക്കാറുള്ളൂ. അത്തരത്തിൽ ഒരു ചിത്രമാണ് ജയ് ഭീം എന്നും ഇരുട്ടിനെ ഇല്ലാതാക്കാൻ ഒരു ചെറുവെളിച്ചം മതിയെന്നും സൂര്യ അഭിപ്രായപ്പെട്ടു. കണ്ണകിയുടെ ഒരു സംഭാഷണം ചിത്രത്തിലുണ്ട്. തമിഴ്നാട്ടിൽ കണ്ണകിക്ക് വിഗ്രഹമാണ് ഉള്ളതെങ്കിൽ കേരളത്തില്‍ ഒരു ക്ഷേത്രം തന്നെയുണ്ടെന്നും അതിനാൽ തന്നെ മലയാളികൾക്ക് ഈ ചിത്രം കൂടുതൽ മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു.
സൂരരൈ പോട്ര് എന്ന സിനിമയ്ക്ക് ശേഷം സൂര്യയുടേതായി ഒ ടി ടിയിൽ നേരിട്ട് റിലീസ് ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ജയ് ഭീം. തമിഴ്‌നാട്ടില്‍ 1993ൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയത്. ആ കാലഘട്ടത്തിലെ ആദിവാസി സ്ത്രീകളുടെ നീതിക്ക് വേണ്ടി പോരാടിയ ചന്ദ്രു എന്ന അഭിഭാഷക കഥാപാത്രമായാണ് സൂര്യ എത്തുന്നത്. സൂര്യയെ കൂടാതെ പ്രകാശ് രാജ്, ലിജോമോൾ, മണികണ്ഠൻ, രജിഷ വിജയൻ തുടങ്ങി പ്രമുഖ താരങ്ങൾ ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്. ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ജയ് ഭീം പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു. ജ്യോതികയുടെയും സൂര്യയുടെയും പ്രൊഡക്ഷന്‍ ഹൗസ് 2 ഡി എന്റര്‍ടൈന്‍മെന്റാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…