Categories: NewsTamil

സിനിമാ തൊഴിലാളികള്‍ക്ക് വീണ്ടും സഹായവുമായി സൂര്യ !! 1.5 കോടി കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് !!

മറ്റുള്ളവർക്ക് എന്നും മാതൃകയാണ് നടൻ സൂര്യയും കുടുംബവും, ഏത് ദുരിത സാഹചര്യത്തിലും പാവപ്പെട്ടവരെ സഹായിക്കാൻ ഈ കുടുംബം എന്നും മുൻ നിരയിൽ ഉണ്ടായിരുന്നു, കേരളത്തിലെ പ്രളയ കാലത്തും സൂര്യ സഹായം നൽകിയിരുന്നു, ഇപ്പോൾ അദ്ദേഹം ഏവരെയും ഞെട്ടിച്ചുകൊണ്ട് അടുത്ത സഹായം നല്കിയിരിക്കുകയാണ്, കൊവിഡ് 19 ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ‘സൂരരൈ പോട്രിന്റെ’ വരുമാനത്തിൽ നിന്ന് 5 കോടി രൂപ ചലച്ചിത്ര മേഖലയിലെ വിവിധ സംഘടനകൾക്ക് കൈമാറുമെന്ന് കഴിഞ്ഞ വെള്ളിയാഴ്ച സൂര്യ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി ചിത്രത്തിന്റെ റിലീസിന് മുമ്പ് തന്നെ സംഭാവനത്തുകയുടെ ഒരു വിഹിതമായ ഒന്നരക്കോടി രൂപ ചലച്ചിത്ര സ്ഥാപനങ്ങൾക്ക് കൈമാറിയിരിക്കുകയാണ് താരം.

ഈ തുക സിനിമയ്ക്കുള്ളിൽ പ്രവർത്തിക്കുന്ന സാധാരക്കാർക്കും, പൊതുജനങ്ങൾക്കും കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കും ഉപയോഗിക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ വാഗ്ദാനം. ഇപ്പോൾ അത് നടത്തികാണിച്ചിരിക്കുകയാണ് സൂര്യ. തമിഴ് ഫിലിം ആക്റ്റീവ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ഇപ്പോഴത്തെ പ്രസിഡന്റ്,  സുരേഷ് കാമാച്ചിയും , സൂര്യയുടെ അച്ഛനും നടനുമായ ശിവകുമാർ, 2 ഡി എന്റർടൈൻമെന്റിന്റെ സഹനിർമാതാവ് രാജശേഖർ കർപുര സുന്ദരപാണ്ഡ്യൻ എന്നിവരുടെ സാന്നിധ്യത്തിൽ ഭാരതിരാജ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ചായിരുന്നു തുക കൈമാറിയത്. ഈ വാർത്ത നിമിഷനേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലാകുകയായിരുന്നു,  സൂര്യയുടെ ഫാൻസുകാർ ഇത് വലിയ ആഘോഷമാക്കിമാറ്റുകുയാണ്.

ഈ ചിത്തത്തിലെ നായിക നമ്മുടെ മലയാളത്തിൽ നിന്നുള്ള അപർണ ബാലമുരളിയാണ്, ചിത്തത്തിന്റെ സംവിധായകൻ സുധ കൊംഗാരയാണ്. സൂര്യയുടെ 2 ഡി എന്റർടെയ്ൻമെന്റും സിഖീയ എന്റർടെയ്ൻമെന്റും ചേർന്നാണ് നിർമാണം. ചിത്രം ഒക്ടോബർ 30 ന് ഒടിടി പ്ലാറ്റ്ഫോം ആയ ആമസോൺ പ്രൈം വീഡിയോയിൽ നേരിട്ട് റിലീസ് ചെയ്യും.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

3 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago