ഇത് തുമ്പൂര്‍ ഷിബു, ബ്രോ ഡാഡിയിലെ പൊക്കക്കാരന്‍; അത്ഭുതദ്വീപിലെ നരഭോജി

‘ബ്രോ ഡാഡി’ കണ്ടവര്‍ ചിത്രത്തിലെ വിവാഹരംഗത്തില്‍ പനിനീരു തെളിക്കുന്ന പൊക്കക്കാരനെ മറക്കാനിടയില്ല. കാരണം ആയാളുടെ പൊക്കം തന്നെ. അത്ഭുതദ്വീപിലെ നരഭോജി കഥാപാത്രമായി പ്രേക്ഷകനെ പേടിപ്പിച്ച അതേ നടന്‍ തന്നെയാണിത്. എഴുത്തുകാരന്‍ ഹരിലാല്‍ രാജേന്ദ്രന്‍ ഈ നടനെ കുറിച്ച് കുറിച്ച വാക്കുകളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

ഷിബു എന്നാണ് നടന്റെ പേര്. കലാലോകത്ത് ‘തുമ്പൂ*ര്‍ ഷിബു’ എന്ന പേരിലാണ് ഷിബു അറിയപ്പെടുന്നത്. പോള്‍സണ്‍-ഫിലോമിന ദമ്പതികളുടെ മൂന്ന് മക്കളില്‍ ഇളയ ആളാണ് ഷിബു. ജീവിതത്തില്‍ സുരക്ഷാ ജീവനക്കാരന്റെ റോളടക്കം ചെയ്യേണ്ടി വന്നിട്ടുണ്ട് ഈ നടന്. സിനിമ സൗഹൃദ കൂട്ടായ്മയായ എംത്രിജിഡിബി പേജിലാണ് ഷിബുവിന്റെ ജീവിതകഥ ഹരിലാല്‍ പങ്കുവച്ചത്.

ഹരിലാലിന്റെ വാക്കുകള്‍:

അത്ഭുത ദ്വീപിലെ നരഭോജിയല്ലേ അച്ഛാ അത് എന്ന് ‘ബ്രോ ഡാഡി’ കാണുന്നതിനിടെ മകള്‍ ചോദിച്ചപ്പോഴാണ് ഞാനും ശ്രദ്ധിച്ചത്. അതേ. പനിനീരു തളിക്കാന്‍ വന്ന് സല്യൂട്ടടിച്ചു പോകുന്ന ആ പൊക്കക്കാരന്‍ ‘അത്ഭുതദ്വീപി’ലെ നരഭോജിയായി വന്ന ആള്‍ തന്നെ. ചെറിയ കുട്ടിയായിരിക്കുമ്പോള്‍ കണ്ട ആ കഥാപാത്രത്തെ ഇത്രകാലം കഴിഞ്ഞു കാണുമ്പോഴും അവള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. സിനിമ കണ്ടുകഴിഞ്ഞ് ഗൂഗിളില്‍ ആദ്യം തേടിയത് ആരാണാ നടന്‍ എന്നാണ്. ഒടുവില്‍ ആളെ കണ്ടുപിടിച്ചു. ‘തുമ്പൂര്‍ ഷിബു’! നമ്പര്‍ തപ്പിയെടുത്ത് രാവിലെ ഷിബുവിനെ വിളിച്ചു. കഥയെല്ലാം നേരിട്ട് കേട്ടു.

തൃശൂരിനടുത്ത് തുമ്പൂരില്‍ പോള്‍സണ്‍-ഫിലോമിന ദമ്പതികളുടെ മൂന്ന് മക്കളില്‍ ഇളയവനായിരുന്നു ഷിബു. ഉയരക്കൂടുതല്‍ കാരണം കൂട്ടുകാരും നാട്ടുകാരും കളിയാക്കിയ ഷിബു എന്ന പയ്യന്‍ ജീവിതമാര്‍ഗം തേടി മദിരാശിക്കുപോകുന്നു. അവിടെ അവന്റെ ഉയരം അവനു സഹായമായി. വിജയശാന്തിയും വിജയുമെല്ലാം പങ്കെടുക്കുന്ന സൂപ്പര്‍ താര പരിപാടികളില്‍ സുരക്ഷാജീവനക്കാരനായി ജോലി ചെയ്തു. അക്കാലത്ത് ‘രാമര്‍ പെട്രോള്‍’ കണ്ടുപിടിച്ച് വിവാദനായകനായ രാമര്‍ പിള്ളയുടെ വീടിന് സ്ഥിരം ഗാര്‍ഡുകളില്‍ ഒരാളായി.

പേരുപോലുമറിയാത്ത ചില തമിഴ് സിനിമകളിലെ സ്റ്റണ്ട് രംഗങ്ങളില്‍ മുഖം കാണിച്ചു. അവിടെ ഉയരക്കൂടുതലുള്ളവരുടെ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കാന്‍ അവര്‍ക്കായി ഒരു സംഘടനയുള്ളതില്‍ ഭാഗമായി പ്രവര്‍ത്തിച്ചു. കേരളത്തിലും അങ്ങനെയൊന്നുണ്ടാക്കാന്‍ ഷിബുവിന് ആഗ്രഹമുണ്ടായിരുന്നു. 1999ല്‍ ‘All Kerala Tallmen’s Association’ എന്ന സംഘടന രൂപീകരിച്ചു. അതിനിടെ ശ്രീകണ്ഠന്‍ നായരുടെ ‘നമ്മള്‍ തമ്മില്‍’ എന്ന പരിപാടിയില്‍ ഉയരക്കുറവുള്ളവരും കൂടുതലുള്ളവരും ഇരു ചേരികളിലായി വരുന്ന ചര്‍ച്ച നടന്നു. ഇതു കണ്ട സംവിധായകന്‍ വിനയന്‍ തന്റെ പുതിയ സിനിമയായ ‘അത്ഭുത ദ്വീപി’ല്‍ നരഭോജികളാവാന്‍ ഷിബുവിന്റെ നേതൃത്വത്തിലുള്ള 20 പേരെ ക്ഷണിച്ചു. ആ തീരുമാനമായിരുന്നു തുമ്പൂര്‍ ഷിബുവിനും കൂട്ടുകാര്‍ക്കും മലയാള സിനിമയിലേക്ക് അവസരം ഒരുക്കിയത്. പിന്നീട് കലാഭവന്‍ മണിയുടെ റക്കമെന്റേഷനില്‍ വലിയ പ്രോഗ്രാമുകളില്‍ ഗാര്‍ഡായി ജോലി കിട്ടി. ക്രേസി ഗോപാലനില്‍ ചെറിയ വേഷം കിട്ടുന്നതോടെ രണ്ടാം വട്ടവും ഷിബു സിനിമയില്‍ മുഖം കാണിച്ചു. 2008ല്‍ കലാഭവന്‍ മണി നേരിട്ട് വിളിച്ച് ‘കബഡി കബഡി’ എന്ന സിനിമയില്‍ ജയില്‍പ്പുള്ളിയുടെ വേഷം നല്‍കി.

2009ല്‍ ‘ഗുലുമാല്‍’ എന്ന സിനിമയില്‍ കുഞ്ഞൂട്ടനായി. 2013ല്‍ ക്ലൈമാക്‌സ് എന്ന സിനിമയിലും 2014ല്‍ കലാഭവന്‍ മണി അഭിനയിച്ച 3ഉ ചിത്രമായ മായാപുരിയിലും ചെറിയ വേഷങ്ങള്‍ ചെയ്തു. കായംകുളം കൊച്ചുണ്ണി, പറയിപെറ്റ പന്തിരുകുലം എന്നീ ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചു. സിനിമയേക്കാള്‍ തിരക്കിട്ട ഈവന്റ് മാനേജ്മന്റ് ജോലികളിലേക്ക് ഷിബുവിന്റെ ‘ഠമഹഹാലി’ െഎീൃരല’ എന്ന ഉയരക്കാരുടെ സംഘം അതിനിടയ്ക്ക് വളര്‍ന്നിരുന്നു. നാലു സംസ്ഥാനങ്ങളിലെ പ്രമുഖ ഷോകളിലും കല്യാണങ്ങളിലും ഷിബുവും ആറടി പൊക്കക്കാരുടെ ടീമും സുരക്ഷാവലയം തീര്‍ക്കാന്‍ തുടങ്ങി. ‘ഉയരം ഞങ്ങള്‍ക്കൊരഭിമാനം; ദൈവം തന്നൊരു വരദാനം’ എന്ന ആപ്തവാക്യവുമായി Tallmen’s Force എന്ന ഉയരക്കാരുടെ കൂട്ടായ്മ ആഘോഷങ്ങള്‍ സുരക്ഷിതമാക്കുന്നു. ഒരു ദിവസം ‘നിങ്ങളുടെ യൂണിഫോമുമിട്ട് നാലുപേര്‍ ഹൈദരാബാദിനു വരൂ’എന്നു പറഞ്ഞ് പൃഥ്വിരാജിന്റെ വിളി വന്നു. കേട്ടപാടേ സംഘാംഗങ്ങളായ ഡയ്‌സണ്‍ കുറ്റിക്കാട്, ആന്റണി ചവറ,നിഷാദ് മലപ്പുറം എന്നിവരോടൊപ്പം പുറപ്പെട്ടു. അങ്ങനെയാണ് ‘ബ്രോ ഡാഡി’യില്‍ ബാന്‍ഡ് മേളക്കാരുടെ വേഷം കിട്ടിയത്.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

1 month ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 months ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 months ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 months ago