‘നിങ്ങളുടെ നമ്പർ എനിക്ക് ഇൻബോക്സിൽ അയക്കൂ’ – ലഹരി ഉപയോഗിച്ച് പല്ലുപോയ നടൻ ആരാണെന്ന് വെളിപ്പെടുത്തണമെന്ന് പറഞ്ഞയാളോട് ടിനി ടോം

സിനിമയിലെ ലഹരി ഉപയോഗത്തെക്കുറിച്ച് കഴിഞ്ഞയിടെ നടൻ ടിനി ടോം നടത്തിയ വെളിപ്പെടുത്തൽ വലിയ വിമർശനങ്ങൾക്ക് വഴി വെച്ചിരുന്നു. ലഹരി ഉപയോഗത്തെ തുടർന്ന് പല്ലു പൊടിഞ്ഞു പോയ ഒരു നടനെ തനിക്ക് അറിയാമെന്ന് ടിനി വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് പല്ലു പൊടിഞ്ഞ നടൻ ആരാണെന്ന് തുറന്നു പറയണമെന്ന് ടിനി ടോമിനോട് നിരവധി പേരാണ് ആവശ്യപ്പെട്ടത്.

കഴിഞ്ഞ ദിവസം യുവഡോക്ടറായ വന്ദന ദാസ് ലഹരിക്കടിയമായ ആളുടെ കുത്തേറ്റ് കൊല്ലപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ ടിനി തുറന്നു പറഞ്ഞ കാര്യങ്ങളെ പ്രശംസിച്ച് കൊണ്ട് ഉമ തോമസ് എംഎൽഎയും എഎം ആരിഫ് എംപിയും സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. ഇവരുടെ കുറിപ്പുകൾ ടിനി ടോം തന്റെ അക്കൗണ്ടിൽ പങ്കുവെയ്ക്കുകയും ചെയ്തു. തുടർന്നാണ് കമന്റ് ബോക്സിൽ പല്ലുപോയ നടനെക്കുറിച്ചുള്ള ചോദ്യവുമായി ചിലർ എത്തിയത്. ‘നിങ്ങളുടെ നമ്പർ എനിക്ക് ഇൻബോക്സിൽ അയക്കൂ അത് ഞാൻ എക്‌സൈസിന് നൽകാം അവർ നടന്റെ പേര് നിങ്ങൾക്ക് പറഞ്ഞുതരും’- എന്നായിരുന്നു ഇതിന് മറുപടിയായി ടിനി കുറിച്ചത്.

കേരളത്തിലെ യുവതലമുറയുടെ ലഹരി ഉപയോ​ഗത്തെക്കുറിച്ച് തുറന്നു പറഞ്ഞതിന് ടിനി ടോം നേരിട്ട സൈബർ ആക്രമണത്തെക്കുറിച്ച് ആയിരുന്നു ഉമ തോമസിന്റെ പോസ്റ്റ്. ടിനി ടോമിനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കുകയാണെന്നും അദ്ദേഹത്തിന് പിന്തുണ കൊടുക്കണമെന്നുമാണ് അവർ കുറിച്ചത്. നിലവിലെ സാഹചര്യത്തിൽ ടിനി ടോമിന്റെ പ്രസം​ഗം കൂടുതൽ പ്രസക്തമാണ് എന്നായിരുന്നു ആരിഫിന്റെ വാക്കുകൾ. ഒരു വ്യക്തിയെയോ സിനിമ മേഖലയേയോ അടച്ച് ആക്ഷേപിക്കാനല്ല മറിച്ച്, മയക്കുമരുന്നിന്റെ ഉപയോഗം ഒരു തലമുറയെ എങ്ങനെയാണ് ബാധിക്കുന്നതെന്നായിരുന്നു അദ്ദേഹം ഉദാഹരണം സഹിതം അവിടെ വിശദീകരിച്ചതെന്ന് ആരിഫ് കുറിച്ചു. സിനിമയിലേക്ക് മകന് അവസരം കിട്ടിയിട്ടും ലഹരിയെ ഭയന്നാണ് മകനെ അയയ്ക്കാതിരുന്നത് എന്നായിരുന്നു ടിനി പറഞ്ഞത്. ഇതാണ് വിമർശനത്തിന് കാരണമായത്.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

1 month ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 months ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 months ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 months ago