സോഷ്യൽ മീഡിയയിൽ കഴിഞ്ഞദിവസം ആയിരുന്നു ഹോളിവുഡ് താരം ടോം ക്രൂസിന്റെ ഒരു ഫോട്ടോ വൈറലായത്. ‘ടോം ക്രൂസ് അദ്ദേഹത്തിന്റെ അറുപതാം വയസിൽ’ എന്ന അടിക്കുറിപ്പോടെയാണ് യങ് ലുക്കിലുള്ള അദ്ദേഹത്തിന്റെ ചിത്രം സിനിമ ഇൻ മീംമ്സ് എന്ന ഫേസ്ബുക്ക് പേജ് പങ്കുവെച്ചത്. അറുപതു വയസായിട്ടും ടോം ക്രൂസിന്റെ യങ് ലുക്കിനെ വാഴ്ത്തിക്കൊണ്ടുള്ളത് ആയിരുന്നു പോസ്റ്റ്. എട്ടുലക്ഷത്തിൽ അധികം ആളുകളാണ് പോസ്റ്റിന് ലൈക്കുമായി എത്തിയത്. എന്നാൽ, നിമിഷനേരം കൊണ്ട് ആ പോസ്റ്റ് മൊത്തത്തിൽ ഒരു മലയാളിമയമായി മാറി.
കമന്റ് ബോക്സിൽ മമ്മൂട്ടിയുടെ ചിത്രവുമായി ആരാധകർ എത്തിയതോടെയാണ് ഇത്. ‘മമ്മൂട്ടി, ഇന്ത്യൻ നടൻ, 71 വയസ്’ എന്ന കുറിപ്പുമായി മമ്മൂട്ടിയുടെ ചിത്രങ്ങൾ ആരാധകർ കമന്റ് ബോക്സിൽ പങ്കുവെക്കുകയായിരുന്നു. മമ്മൂട്ടിയുടെ ഏറ്റവും അടുത്തകാലത്തുള്ള ചിത്രങ്ങൾ പങ്കുവെച്ചാണ് ആരാധകർ ടോം ക്രൂസിന്റെ ചിത്രത്തിന് ചെക്ക് വെച്ചത്. അറുപതാം വയസിൽ ടോം ക്രൂസ് അങ്ങനെയാണെങ്കിൽ എഴുപത് വയസായ ഞങ്ങളുടെ മമ്മൂട്ടിയെ നോക്കൂ എന്ന രീതിയിലാണ് കമന്റുകൾ.
മലയാളികൾ കമന്റ് ചെയ്യാൻ തിരഞ്ഞെടുത്ത ചിത്രങ്ങളിൽ ഏറെയും 70 വയസിനു ശേഷമുള്ള മമ്മൂട്ടിയുടെ നല്ല സ്‌റ്റൈലൻ ചിത്രങ്ങളാണ്. മമ്മൂട്ടിയുടെ ലുക്ക് ഇതിനുമുമ്പും ചർച്ചയായിട്ടുണ്ട്. ‘വയസ് ഒരു നമ്പർ മാത്രമാണ്’ എന്ന രീതിയിൽ ഇതിനുമുമ്പും മമ്മൂട്ടിയുടെ ചിത്രങ്ങൾ വൈറലായിട്ടുണ്ട്. ഇതിനകം ടോം ക്രൂസിന്റെ ചിത്രത്തിന് 27000ത്തിൽ അധികം കമന്റുകളും 24000ത്തിൽ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. കമന്റ് ബോക്സിൽ പലരും അവരുടെ മാതാപിതാക്കളുടെ ചിത്രങ്ങൾ പങ്കുവെച്ചപ്പോൾ മറ്റുചിലർ അവരുടെ സ്വന്തം ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. ചിലർ മോഹൻലാലിന്റെ ചിത്രവും കമന്റ് ബോക്സിൽ പങ്കുവെച്ചിട്ടുണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…