ചെറിയ വേഷങ്ങളിലൂടെ സിനിമയിലേക്ക് എത്തി സിനിമാപ്രേമികളുടെ പ്രത്യേകിച്ച് യുവത്വത്തിന്റെ ഹരമായി മാറിയ നടനാണ് ടോവിനോ തോമസ്. തല്ലുമാലയാണ് ടോവിനോയുടേതായി അവസാനമായി റിലീസ് ചെയ്ത ചിത്രം. ഈ ചിത്രത്തിലെ മണവാളൻ വസീം എന്ന കഥാപാത്രം ടോവിനോയുടെ കരിയറിലെ തന്നെ വളരെ വ്യത്യസ്തമായ ഒരു കഥാപാത്രമാണ്. കഴിഞ്ഞദിവസം കുടുംബത്തിനൊപ്പമാണ് ഒരു അഭിമുഖത്തിൽ പങ്കെടുക്കാൻ ടൊവിനോ എത്തിയത്. ആ അഭിമുഖത്തിൽ ടോവിനോ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഭാര്യയ്ക്കും മക്കൾക്കും ഒപ്പം ഇരിക്കുന്ന ടോവിനോയോട് മോള് സിനിമ കാണാറുണ്ടോ എന്നായിരുന്നു ചോദ്യം. മോള് സിനിമ കാണാറുണ്ടെന്നും അവൾക്ക് തന്റെ ചില സിനിമകൾ ഇഷ്ടമല്ലെന്നും ടോവിനോ വ്യക്തമാക്കി. തുടർന്ന് ടോവിനോയുടെ മകളായ ഇസയോട്, അപ്പൻ അഭിനയിച്ച ഏതൊക്കെ സിനിമകളാണ് ഇഷ്ടമില്ലാത്തത് എന്നായിരുന്നു അവതാരകയുടെ ചോദ്യം. എടക്കാട് ബറ്റാലിയൻ, മായാനദി, ലൂക്ക എന്നിങ്ങനെ ഒരു നീണ്ട ലിസ്റ്റ് ആണ് മകൾ പറഞ്ഞത്. അപ്പോഴാണ് ലൂക്ക കണ്ടതിനു ശേഷം മകൾക്ക് നടി അഹാനയോട് ഉണ്ടായ ദേഷ്യത്തെക്കുറിച്ച് ടോവിനോ പറഞ്ഞത്. ചിത്രത്തിൽ അഹാനയുടെ കഥാപാത്രമാണ് ടോവിനോയുടെ കഥാപാത്രത്തിന് വിഷം പുരണ്ട പുസ്തകം അയച്ചു കൊടുത്തത്. ഇതാണ് ഇസയ്ക്ക് അഹാനയോട് ദേഷ്യം ഉണ്ടാകാൻ കാരണമായത്. പിന്നീട് താനും ഭാര്യയും ചേർന്ന് മകളെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കുകയായിരുന്നു എന്ന് ടോവിനോ പറഞ്ഞു. തന്റെ കഥാപാത്രം മരിക്കുന്ന രീതിയിലുള്ള സിനിമകൾ മകൾക്ക് ഇഷ്ടമല്ലെന്നും ടോവിനോ വ്യക്തമാക്കി.
ടോവിനോ തോമസും അഹാന കൃഷ്ണയും പ്രധാനവേഷങ്ങളിൽ എത്തിയ ചിത്രമാണ് ലൂക്ക. 2019ൽ പുറത്തിറങ്ങിയ ചിത്രം അരുൺ ബോസ് ആണ് സംവിധാനം ചെയ്തത്. നിമിഷ് രവി ആയിരുന്നു ചിത്രത്തിന്റെ ഛായാഗ്രഹണം. ലിന്റോ തോമസും പ്രിൻസ് ഹുസൈനും ചേർന്ന് നിർമിച്ച ഈ ചിത്രത്തിന്റെ രചന മൃദുൽ ജോർജ് ആയിരുന്നു. നിഖിൽ വേണു ആയിരുന്നു എഡിറ്റിംഗ്. വളരെ മനോഹരമായ ഗാനങ്ങൾ ആയിരുന്നു ചിത്രത്തിലേത്. സൂരജ് എസ് കുറുപ്പ് ആയിരുന്നു സംഗീതം നൽകിയത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…