മലയാളികളുടെ ഇഷ്ട താരം ടോവിനോ തോമസിന്റെ കടുത്ത ആരാധകൻ രോഗശയ്യയിൽനിന്ന് താൻ നിർമിച്ച ‘ടൊവിനോ’ ശിൽപവുമായി താരത്തെ കാണാനെത്തി.വേദനകളെ തോൽപ്പിക്കാൻ കലയുടെ കൈ പിടിച്ച കുഞ്ഞുകലാകാരൻ കക്കോടി മോരീക്കര കാഞ്ഞിരോളി കെ.പി.അരുൺ ആണ്.നാല്‍പ്പത് ശതമാനം ഭിന്നശേഷിക്കാരനായ അരുണിന് ഹൈപ്പര്‍ മൊബിലിറ്റി സിന്‍ഡ്രാം എന്ന രോഗം ബാധിച്ചതിനാല്‍ ശരീരം മുഴുവന്‍ വേദനയാണ്.ഈ വേദനകള്‍ക്കിടയിലും ചിത്രങ്ങള്‍ വരക്കുകയും, ശില്പങ്ങള്‍ നിര്‍മിക്കുകയും ചെയ്യുന്ന അരുണിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ടോവിനോയുടെ ശില്‍പം നേരിട്ട് സമ്മാനിക്കണമെന്നത്.
ടോവിനോ തോമസിന്റെ കടുത്ത ആരാധകന്‍ കൂടിയായ അരുണിന് ഇന്ന് കോഴിക്കോട് വെച്ച് അതിനുള്ള ഭാഗ്യമുണ്ടായി.അരുണിന് ആവശ്യമായ സഹായങ്ങൾ നൽകുന്ന ബിആർസിഎസ് എന്ന സംഘടനയുടെ പ്രവർത്തകരാണ് ടോവിനോയെ കാണാൻ അവസരം ഉണ്ടാക്കി കൊടുത്തത്.കടുത്ത വേദനകള്‍ക്കിടയിലും പൊരുതി മുന്നേറുന്ന അരുണിന് എല്ലാ ആശംസകളും നേർന്നുകൊണ്ടാണ് ടോവിനോ തോമസ് യാത്രയായത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…