ഭാര്യയ്ക്കൊപ്പം ടോവിനോയ്ക്ക് പോകേണ്ടത് പുണ്യനാട്ടിലേക്ക്; ബാഗ് റെഡിയാക്കി ലിഡിയയും

‘മിന്നൽ മുരളി’യെന്ന ബേസിൽ ജോസഫ് ചിത്രത്തിലൂടെ മലയാളികളുടെ സ്വന്തം സൂപ്പർ ഹീറോ ആയി മാറിയിരിക്കുകയാണ് നടൻ ടോവിനോ തോമസ്. ഷൂട്ടിംഗ് തിരക്കുകൾക്ക് ഇടയിൽ ടോവിനോ നൽകിയ ഒരു അഭിമുഖവും അതിൽ പറഞ്ഞിരിക്കുന്ന ചില കാര്യങ്ങളുമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. കൈരളി ടിവിയിലെ ജെ ബി ജംഗ്ഷൻ എന്ന പരിപാടിയിൽ ജോൺ ബ്രിട്ടാസുമായി സംസാരിക്കവെയാണ് ഇക്കാര്യങ്ങൾ ടോവിനോ വെളിപ്പെടുത്തിയത്. പരിപാടിക്ക് ഇടയിൽ അതിഥി ആയി എത്തിയ ലിഡിയ തനിക്കൊപ്പം ടോവിനോ പോകാൻ ആഗ്രഹിക്കുന്ന സ്ഥലമേതാണെന്ന് ചോദിച്ചു. റിഷികേഷ് എന്നായിരുന്നു ടോവിനോയുടെ മറുപടി.

പരിപാടിയിൽ ലിഡിയ ചോദിച്ചത് ഇങ്ങനെ – ‘എനിക്ക് ചോദിക്കാനുള്ളത് കുഞ്ഞു ചോദ്യമാണ്. ഒരുപാട് യാത്രകൾ പോയിട്ടുണ്ടല്ലോ. ഒരുപാട് സ്ഥലങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ട്. വായിച്ചറിഞ്ഞിട്ടുണ്ട്. എനിക്ക് ചോദിക്കാനുള്ളത് നമുക്ക് പോയതിൽ വീണ്ടും പോകാൻ ആഗ്രഹിക്കുന്ന ഒരു സ്ഥലം. അല്ലെങ്കിൽ ഏത് സ്ഥലത്ത് പോയപ്പോഴാണ് ഞാനും കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുള്ളത്. ഇത് വളരെ ലളിതമായ ചോദ്യമാണെന്ന് പറഞ്ഞാണ് ടോവിനോ മറുപടി പറയാൻ തുടങ്ങുന്നത്. തനിക്ക് ഭാര്യയുമായി പോകാൻ ആഗ്രഹമുള്ള സ്ഥലങ്ങളിൽ ഒന്ന് റിഷികേഷ് ആണെന്ന് ടോവിനോ പറയുന്നു. എന്നാൽ അതൊരിക്കലും ആത്മീയമായ ഒരു യാത്ര അല്ല ഉദ്ദേശിക്കുന്നതെന്നും റിഷികേഷ് എന്ന് പറയുന്ന സ്ഥലത്തിന്റെ പീസ് താൻ അനുഭവിച്ചിട്ടുണ്ടെന്നും വിവാഹത്തിന് മുമ്പാണ് ആ യാത്ര പോയതെന്നും ടോവിനോ വ്യക്തമാക്കുന്നു. വേറെ ഒരുപാട് സ്ഥലങ്ങളിൽ പോയിട്ടുണ്ടെങ്കിലും ആ സ്ഥലത്തിനോട് എന്തോ ഒരു അടുപ്പമുണ്ടെന്നും ടോവിനോ വ്യക്തമാക്കുന്നു. അതേസമയം, ഇപ്പോൾ ഉത്തരാഖണ്ഡിന്റെ രൂപമെന്താണെന്നോ റിഷികേഷിന്റെ രൂപമെന്താണെന്നോ തനിക്ക് അറിയില്ലെന്നും ടോവിനോ വ്യക്തമാക്കി.

എന്നാൽ, ഇപ്പോൾ നല്ല കാലാവസ്ഥയാണെന്നും പോകാമെന്നും അവതാരകനായ ജോൺ ബ്രിട്ടാസ് പറഞ്ഞു. അങ്ങനെ ചെയ്താൽ ഇപ്പോൾ ഷൂട്ട് നടന്നു കൊണ്ടിരിക്കുന്ന മുഴുവൻ സിനിമകളും അങ്ങോട്ടേക്ക് ഷിഫ്റ്റ് ചെയ്യേണ്ടി വരുമെന്ന് ആയിരുന്നു ടോവിനോയുടെ മറുപടി. ഭാര്യ ഒരു ആഗ്രഹം പറയുമ്പോൾ അതങ്ങ് സാധിച്ചു കൊടുക്കണമെന്ന ജോൺ ബ്രിട്ടാസിന്റെ മറുപടിക്ക് ചിരി ആയിരുന്നു താരത്തിന്റെ മറുപടി. എന്നാൽ, താൻ പെട്ടി റെഡി ആക്കി വെക്കാമെന്ന് ലിഡിയയും പറഞ്ഞു. ടോവിനോ  ഒരു അഭിനേതാവാകാൻ കാരണം ലിഡിയ ആണെന്ന ജോൺ ബ്രിട്ടാസിന്റെ പരാമർശം പൂർണമായും ശരിയാണെന്നും താരം സമ്മതിച്ചു. എഞ്ചിനിയറിംഗ് പഠനം കഴിഞ്ഞതിനു ശേഷം ഇനി എന്ത് ചെയ്യണമെന്ന ആശങ്കയിൽ നിൽക്കുമ്പോൾ സിനിമയിൽ ഒന്ന് ശ്രമിക്കാൻ ലിഡിയയാണ് തന്നെ പ്രേരിപ്പിച്ചതെന്നും ടോവിനോ വ്യക്തമാക്കി.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

1 month ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 months ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 months ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 months ago