യുവതാരങ്ങളായ ടൊവിനോ തോമസും കല്യാണി പ്രിയദർശനും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ‘തല്ലുമാല’ റിലീസിന് ഒരുങ്ങുകയാണ്. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന ചിത്രത്തിനായി സിനിമാപ്രേമികൾ പ്രതീക്ഷയോടെയും ആകാംക്ഷയോടെയുമാണ് കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ട്രയിലറും ചിത്രത്തിലെ പാട്ടുകളും ഇതിനോടകം തന്നെ സോഷ്യൽമീഡിയയിൽ തരംഗമായി മാറിക്കഴിഞ്ഞു. അതേസമയം, എല്ലാ വർക്കുകളും പൂർത്തിയാക്കിയതിനു ശേഷം സിനിമ താനിതു വരെയും പൂർണമായും കണ്ടിട്ടില്ലെന്ന് വ്യക്തമാക്കുകയാണ് ടൊവിനോ തോമസ്. സിനിമ റിലീസ് ചെയ്ത് ഫസ്റ്റ് ഡേ ഓഡിയൻസിന് ഒപ്പം സിനിമ പൂർണമായും കാണാൻ വേണ്ടിയിരിക്കുകയാണ് താനെന്നും ടൊവിനോ വ്യക്തമാക്കി.
ഹിറ്റ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിലാണ് ടൊവിനോ ഇങ്ങനെ പറഞ്ഞത്. കല്യാണി മാത്രമാണ് മുഴുവൻ വർക്കുകളും കഴിഞ്ഞ സിനിമ മുഴുവനായും കണ്ടതെന്നും ടൊവിനോ വ്യക്തമാക്കി. ഏകദേശം ട്രയിലറിൽ കാണിച്ചിരിക്കുന്നത് പോലെ തന്നെയാണ് സിനിമയെന്നും താരം വ്യക്തമാക്കി. ‘വര്‍ക്ക് മുഴുവന്‍ കഴിഞ്ഞ് ഞാന്‍ ഇപ്പോഴും ഈ സിനിമ കണ്ടിട്ടില്ല. കല്യാണി മാത്രമേ കണ്ടിട്ടുള്ളൂ. കല്യാണി കണ്ടപ്പോഴും എന്നെ വിളിച്ചിരുന്നു. ഞാന്‍ മനപ്പൂര്‍വം കാണാത്തതാണ്. മിക്കപ്പോഴും നമ്മള്‍ ചെയ്തിട്ടുള്ള നല്ല സിനിമകള്‍ നമുക്കല്ല ആസ്വദിക്കാന്‍ പറ്റുക. പ്രേക്ഷകര്‍ക്ക് മാത്രമാണ്. ഷൂട്ടിങ്ങിന്റെ കാര്യമെല്ലാം ഓര്‍ത്തിട്ട് നമുക്ക് നല്ല ബുദ്ധിമുട്ടായിരിക്കും.’ – ടൊവിനോ പറഞ്ഞു.
തല്ലുമാലയുടെ കഥ പറഞ്ഞിരിക്കുന്നത് ഒരു ലീനിയർ പാറ്റേണിൽ അല്ലെന്നും അതുകൊണ്ട് ഫ്രഷ് ആയിട്ട് ഒരു സിനിമ കാണുന്നതു പോലെ ‘തല്ലുമാല’ എൻജോയ് ചെയ്യാൻ പറ്റുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും ടൊവിനോ പറഞ്ഞു. ഓഡിയന്‍സിന്റെ കൂടെ ഫസ്റ്റ് ഡേ ആണ് ഈ സിനിമ കാണാന്‍ പോകുന്നതെന്നും എല്ലാ സിനിമയും അങ്ങനെയാണ് താന്‍ കാണാറുള്ളതെന്നും താരം പറഞ്ഞു. കഴിവതും ഫസ്റ്റ് ഡേ പോയി കാണാന്‍ നോക്കാറുണ്ടെന്നും ടൊവിനോ പറഞ്ഞു. ഓഗസ്റ്റ് 12നാണ് തല്ലുമാല തിയറ്ററുകളിലേക്ക് എത്തുന്നത്. ക്ലീന്‍ യു/എ സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. മണവാളൻ വസിം എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ടൊവിനോ എത്തുന്നത്. ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്റണി, ഓസ്റ്റിന്‍, അസിം ജമാല്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…