നടൻ ഉണ്ണി മുകുന്ദൻ നിർമാതാവ് ആയി എത്തിയ ആദ്യചിത്രമായിരുന്നു മേപ്പടിയാൻ. ജനുവരിയിൽ റിലീസ് ചെയ്ത ചിത്രത്തിന്റെ സംവിധാനം വിഷ്ണു മോഹൻ ആയിരുന്നു. എന്നാൽ, ചിത്രം റിലീസ് ആയതിനു പിന്നാലെ ചില അനാവശ്യ വിവാദങ്ങൾ ചിത്രത്തിന് ബാധിച്ചു. ഇതിനെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് ഉണ്ണി മുകുന്ദൻ. ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഉണ്ണി മുകുന്ദൻ ഇക്കാര്യങ്ങളെക്കുറിച്ച് വ്യക്തമായി സംസാരിച്ചത്.
തനിക്ക് ഇഷ്ടപ്പെടാത്ത എത്രയോ സോ കോൾഡ് ഹിന്ദു കഥാപാത്രങ്ങൾ താൻ വേണ്ടെന്ന് വെച്ചിട്ടുണ്ടെന്നും അതുപോലെ ക്രിസ്ത്യൻ കഥാപാത്രങ്ങളും വേണ്ടെന്ന് വെച്ചിട്ടുണ്ടെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. അതുപോലെ നിരവധി ക്രിസ്ത്യൻ കഥാപാത്രങ്ങളും ചെയ്തിട്ടുണ്ട്. എന്നാൽ, അത്തരമൊരു സ്പോട്ടിൽ തന്നെ വെക്കരുതെന്നും അതൊട്ടും ഫെയർ അല്ലെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. തന്നെ പോലെ തന്നെയാണ് മലയാളത്തിലെ എല്ലാ നടന്മാരും. അവരുടെ അടുത്തൊന്നും ചോദിക്കാത്ത ചോദ്യം എന്തിനാണ് തന്നോട് മാത്രം ചോദിക്കുന്നതെന്നും ഉണ്ണി മുകുന്ദൻ ചോദിച്ചു.
മേപ്പടിയാൻ എന്ന സിനിമയിൽ എന്താണ് പ്രശ്നമെന്നും ഉണ്ണി മുകുന്ദൻ ചോദിച്ചു. സേവാഭാരതി ആംബുലൻസിൽ കൊണ്ടു പോയതാണോ. എങ്കിൽ ആ സിനിമയിൽ ആ വണ്ടിയുടെ റെലവൻസ് നോക്കൂ. അതുവെച്ച് ഒരു പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റും പറയുന്നില്ല. താൻ അമ്പലത്തിൽ കയറി കുറി തൊട്ടതാണ് പ്രശ്നമെങ്കിൽ ഇനിയും പത്തു സിനിമയിൽ അമ്പലത്തിലും കയറും കുറിയും തൊടും. അതിൽ എന്തു വന്നാലും പ്രശ്നമില്ല. അതുപോലെ ഷെഫീഖിന്റെ സന്തോഷത്തിൽ നിസ്കരിക്കുന്നുമുണ്ടെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…