‘തലക്കനം ഉള്ളവർ വന്ന് ഓസ്കർ യോഗ്യതയുള്ള സ്ക്രിപ്റ്റ് പറഞ്ഞാലും കൈ കൊടുക്കില്ല’; ഉണ്ണി മുകുന്ദൻ

സിനിമകൾ തിരഞ്ഞെടുക്കുന്ന രീതികളെക്കുറിച്ച് വ്യക്താക്കുകയാണ് നടൻ ഉണ്ണി മുകുന്ദൻ. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. തനിക്ക് ചില രീതികൾ ഉണ്ടെന്നും അതുകൊണ്ടു തന്നെ പെരുമാറ്റം വളരെ പ്രധാനപ്പെട്ടതാണെന്നും ഉണ്ണി മുകുന്ദൻ വ്യക്തമാക്കുന്നു. ഒരു സാധാരണ ആൾ വന്ന് ഒരു സാധാരണ കഥ പറഞ്ഞാൽ താൻ കൈ കൊടുക്കുമെന്നും വ്യക്തികളുടെ പെരുമാറ്റം വളരെ പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.

‘ഒരു നോർമൽ ആള് വന്ന് ഒരു നോർമൽ കഥ പറഞ്ഞാൽ ഞാൻ കൈ കൊടുക്കും. പക്ഷേ, ഭയങ്കര ഹെഡ് വെയിറ്റൊക്കെ ആയി വന്ന് കഥ പറഞ്ഞാൽ അത് ഓസ്കർ വിന്നിങ്ങ് സ്ക്രിപ്റ്റ് ആയാലും ഞാൻ അത് വേണ്ട എന്ന് വെക്കും. എന്റെ സ്വഭാവം അങ്ങനെയാണ്. അത്തരത്തിലുള്ള ആളുകളുമായി കൂട്ടു കൂടാൻ എനിക്ക് ഒത്തിരി ബുദ്ധിമുട്ടാണ്’ – ഉണ്ണി മുകുന്ദൻ പറഞ്ഞു.

താൻ നോ പറഞ്ഞ കഥകൾ ഒന്നും സിനിമയായിട്ടില്ല എന്നും ഉണ്ണി കൂട്ടി ചേർക്കുന്നു. മറ്റ് കാരണങ്ങൾ കൊണ്ട് നോ പറഞ്ഞ കഥകൾ സിനിമയായി വിജയിച്ചാലും നോ പറഞ്ഞതിൽ കുറ്റബോധം ഒന്നും ഉണ്ടാകാറില്ലെന്നും ഉണ്ണി മുകുന്ദൻ അഭിമുഖത്തിൽ വ്യക്തമാക്കി. പൃഥ്വിരാജിന്റെ തിരക്കുകൾ കാരണം അദ്ദേഹത്തിന് ചെയ്യാൻ കഴിയാതിരുന്ന ചിത്രമായ മല്ലു സിങ് ആണ് തന്റെ അഭിനയജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കിയതെന്നും ഉണ്ണി വ്യക്തമാക്കി. ഉണ്ണി മുകുന്ദൻ അഭിനയിച്ച് ഏറ്റവും അവസാനം റിലീസ് ചെയ്ത ചിത്രം ജീത്തു ജോസഫ് സംവിധാനം ചെയ്ത ട്വൽത്ത് മാൻ ആണ്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ മെയ് 20നാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചത്. അനുശ്രീ, അദിതി രവി, ലിയോണ ലിഷോയ്, സൈജു കുറുപ്പ്, പ്രിയങ്ക നായർ, ശിവദ, അനു മോഹൻ, രാഹുൽ മാധവ്, അനു സിത്താര എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തിയത്.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

2 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 months ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 months ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 months ago