മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി നടൻ ഉണ്ണി മുകുന്ദൻ. മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിയാണ് ഉണ്ണി മുകുന്ദൻ അദ്ദേഹത്തെ കണ്ടത്. മാത്രമല്ല പ്രഭാത ഭക്ഷണവും മുഖ്യമന്ത്രിക്ക് ഒപ്പമിരുന്ന് കഴിച്ചു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ ഉണ്ണി മുകുന്ദൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കേരളത്തിന്റെ മുഖ്യമന്ത്രിയെ കാണാൻ സാധിച്ചത് വളരെ അഭിമാനകരമായ കാര്യമാണെന്ന് ഉണ്ണി മുകുന്ദൻ കുറിച്ചു. സമയം കിട്ടുമ്പോൾ മേപ്പടിയാൻ കാണാമെന്ന് മുഖ്യമന്ത്രി സമ്മതിച്ചതായും ഉണ്ണി മുകുന്ദൻ വ്യക്തമാക്കി.
ഉണ്ണി മുകുന്ദൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ, ‘കേരള സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ സാറുമായി കൂടിക്കാഴ്ച നടത്താൻ കഴിഞ്ഞത് ഒരു ബഹുമതിയാണ്. താങ്കളുടെ തിരക്കേറിയ ഷെഡ്യൂളിന് ഇടയിലും സമയം മാറ്റിവെച്ചതിന് ഒരുപാട് നന്ദി. കൂടാതെ, ഇന്ന് രാവിലെ പ്രഭാതഭക്ഷണം കഴിക്കാൻ താങ്കളുടെ തൊട്ടരികിൽ ഇരിപ്പിടം നൽകിയതിനും നന്ദി. ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ഓർമകളിൽ ഒന്നായിരിക്കും ഇത്. ഈ അവിസ്മരണീയ ദിനം സമ്മാനിച്ചതിന് ജോൺ ബ്രിട്ടാസ് ഏട്ടന് ഒത്തിരി നന്ദി. നമ്മുടെ സംസ്ഥാനത്തിന് അനുകൂലമായി പ്രവർത്തിക്കുന്ന എന്തിനും ഏതിനും ഭാഗമാകാൻ പൂർണഹൃദയത്തോടെ സദാ സന്നദ്ധനായിരിക്കും. സമയം ലഭിക്കുന്നതിന് അനുസരിച്ച് മേപ്പടിയാൻ സിനിമ കാണാമെന്ന് സമ്മതിച്ചതാണ് ഇതിലെ ഏറ്റവും നല്ല ഭാഗം. അതിൽ ഞാൻ വളരെ സന്തോഷവാനാണ്. താങ്കൾക്ക് മികച്ച ആരോഗ്യവും കൂടുതൽ ചലനാത്മകമായ പ്രവർത്തന സമയവും നേരുന്നു! ബഹുമാനവും ആദരവും, ഉണ്ണിമുകുന്ദൻ.’- ക്യാപ്റ്റൻ എന്ന ഹാഷ് ടാഗോടെയാണ് ഉണ്ണി മുകുന്ദൻ കുറിപ്പ് അവസാനിപ്പിക്കുന്നത്.
മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിന് അനുകൂലവും പ്രതികൂലവുമായി നിരവധി കമന്റുകളാണ് ഉണ്ണി മുകുന്ദന്റെ പങ്കുവെച്ച കുറിപ്പിന്റ് കമന്റ് ബോക്സിൽ എത്തിയിരിക്കുന്നത്. അതേസമയം, ഉണ്ണി മുകുന്ദൻ നായകനായി എത്തിയ മേപ്പടിയാൻ തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…