‘ദുല്‍ഖറിന്റെ അടിയില്‍ വേദനിച്ചപ്പോള്‍ ഞാന്‍ കൈ ടൈറ്റാക്കി; അടുത്ത ഇടിക്ക് ദുല്‍ഖറിന് വേദനിച്ചു, കൈയൊക്കെ ചുവന്നു’; ‘വിക്രമാദിത്യന്‍’ സെറ്റിലെ സംഭവം ഓര്‍ത്തെടുത്ത് ഉണ്ണി മുകുന്ദന്‍; വിഡിയോ

ദുല്‍ഖര്‍ സല്‍മാനും ഉണ്ണി മുകുന്ദനും ഒന്നിച്ചെത്തിയ ചിത്രമായിരുന്നു വിക്രമാദിത്യന്‍. ലാല്‍ ജോസായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. 2014ല്‍ ആയിരുന്നു ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. ഇപ്പോഴിതാ വിക്രമാദിത്യന്‍ സെറ്റിലെ രസകരമായ സംഭവം ഓര്‍ത്തെടുക്കുകയാണ് ഉണ്ണി മുകുന്ദന്‍. സിനിമ ഡാഡിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു ഉണ്ണി മുകുന്ദന്‍ മനസുതുറന്നത്.


ദുല്‍ഖര്‍ സല്‍മാനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവയ്ക്കാന്‍ അവതാരക പറഞ്ഞപ്പോഴായിരുന്നു ഉണ്ണി മുകുന്ദന്‍ വിക്രമാദിത്യനിലെ ഫൈറ്റ് സീക്വന്‍സിനെക്കുറിച്ച് പറഞ്ഞത്. ദുല്‍ഖറിന്റേത് ശക്തിയുള്ള കൈകളാണെന്നും തന്റെ കൈക്ക് ഇടി കിട്ടിയപ്പോള്‍ വേദനിച്ചുവെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു. തലങ്ങും വിലങ്ങുമായിരുന്നു ഇടി. ഇതോടെ താന്‍ കൈ ടൈറ്റാക്കി. അടുത്ത ഇടിക്ക് ദുല്‍ഖറിന് വേദനിച്ചു. കയ്യൊക്കെ ചുവന്നു. ‘ഇതെന്താ എനിക്ക് പെട്ട് വേദനിക്കുന്നേ, ഞാനല്ലേ നിന്നെ ഇടിക്കുന്നത്’ എന്നാണ് ദുല്‍ഖര്‍ ചോദിച്ചത്. കൈ ടൈറ്റാക്കി പിടിച്ചെന്ന് താന്‍ പറഞ്ഞു. ലൂസാക്കുമ്പോള്‍ തനിക്ക് വേദനിക്കുന്നുണ്ട്, അതുകൊണ്ടാണ് വേദനിച്ചതെന്നും പറഞ്ഞു. വിക്രമാദിത്യന്‍ മനോഹരമായ സിനിമയായിരുന്നുവെന്നും ഒരുപാട് രസകരമായ അനുഭവങ്ങള്‍ ഉണ്ടെന്നും ഉണ്ണി മുകുന്ദന്‍ കൂട്ടിച്ചേര്‍ത്തു.

ഷെഫീഖിന്റെ സന്തോഷമാണ് ഉണ്ണി മുകുന്ദന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. അനൂപ് പന്തളം സംവിധാനം ചെയ്ത ചിത്രം നവംബര്‍ 25നായിരുന്നു തീയറ്ററുകളില്‍ എത്തിയത്. ബാല, ആത്മീയ രാജന്‍, ദിവ്യ പിള്ള, മനോജ് കെ.ജയന്‍, സ്മിനു സിജോ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

1 month ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 months ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 months ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 months ago