ഇൻസ്റ്റഗ്രാം റീൽസ് ചെയ്ത് സാമൂഹ്യമാധ്യമങ്ങളിലൂടെ വൈറലായ വിനീത് എന്ന യുവാവ് പീഡനക്കേസിൽ അറസ്റ്റിലായത് കഴിഞ്ഞദിവസം ആയിരുന്നു. ഇയാൾ പ്രധാനമായും റീൽസ് ചെയ്തിരുന്നത് നടൻ ഉണ്ണി മുകുന്ദന്റെ സിനിമയിലെ കഥാപാത്രങ്ങളെ ആയിരുന്നു. കഴിഞ്ഞദിവസം യുവാവ് അറസ്റ്റിലായതോടെ ഇയാളുടെ മുൻകാലത്തെ റീൽസ് വീഡിയോകൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി. ഇതെല്ലാം കണ്ട ചില വിരുതൻമാർ ഉണ്ണി മുകുന്ദന്റെ സോഷ്യൽ മീഡിയ പേജിലെ പോസ്റ്റുകൾക്ക് താഴെ കമന്റുമായി എത്തി.
‘ഉണ്ണിയേട്ടനെ പൊലീസ് പിടിച്ചോ? പോസ്റ്റ് കണ്ടു’ എന്നായിരുന്നു ഒരാൾ ഉണ്ണി മുകുന്ദന്റെ ഒരു സോഷ്യൽ മീഡിയ പോസ്റ്റിനു താഴെ കുറിച്ചത്. കമന്റിന് ഉടൻ തന്നെ ഉണ്ണി മുകുന്ദൻ നല്ല തഗ് മറുപടിയും നൽകി. ‘ഞാൻ ഇപ്പോൾ ജയിലിലാണ്. ഇവിടെ ഇപ്പോ ഫ്രീ വൈഫൈ ആണ്. നീയും വായോ’ എന്നായിരുന്നു കമന്റ്. ഉണ്ണി മുകുന്ദന്റെ ഈ തഗ് മറുപടി ഏതായാലും ആരാധകർ ഏറ്റെടുത്തു. ‘ഉണ്ണിയേട്ടൻ റോക്ക്സ്’, ‘ഉണ്ണിയേട്ടൻ കില്ലാടി’ തുടങ്ങി നിരവധി രസകരമായ കമന്റുകളാണ് ഉണ്ണി മുകന്ദന്റെ തഗ് റിപ്ലൈക്ക് ലഭിച്ചിരിക്കുന്നത്. 3000ത്തിൽ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്.
റീൽസ് വീഡിയോകൾ ചെയ്യുന്നതിന്റെ ടിപ്സുകൾ പഠിപ്പിക്കാമെന്ന് പറഞ്ഞായിരുന്നു കഴിഞ്ഞദിവസം അറസ്റ്റിലായ യുവാവ് പെൺകുട്ടികളുമായി ബന്ധം സ്ഥാപിച്ചിരുന്നത്. തുടർന്ന് പെൺകുട്ടികളെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്ന കേസിലാണ് ഇയാൾ ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്. കൊല്ലം സ്വദേശിനി നൽകിയ പരാതിയിൽ ചിറയിൻകീഴ് വെള്ളല്ലൂർ കീഴ്പേരൂർ സ്വദേശി വിനീതിനെയാണ് അറസ്റ്റ് ചെയ്തത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…