നടൻ വിജയിയുടെ പുതിയ ചിത്രമായ ‘ബീസ്റ്റ്’ തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ഏപ്രിൽ 13നാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ഇപ്പോൾ ലഭിക്കുന്നത്. നടൻ വിജയിയുടെ പ്രകടനത്തെ പുകഴ്ത്തുമ്പോൾ തന്നെ ചില നെഗറ്റീവ് റിവ്യൂകളും ചിത്രത്തിന് ലഭിച്ചിരുന്നു. അതേസമയം, സംവിധായകൻ നെൽസന്റെ സംവിധാനത്തിലെ ചില പാളിച്ചകളും സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്.
അതേസമയം, ബീസ്റ്റ് ചിത്രത്തിനൊപ്പം തന്നെ പ്രേക്ഷകരുടെ ചർച്ചാവിഷയമായിരുന്നു സൺ ടിവിക്ക് വിജയ് നൽകിയ അഭിമുഖം. പത്തു വർഷത്തിനു ശേഷമാണ് വിജയ് ഒരു ടെലിവിഷൻ ചാനലിന് അഭിമുഖം നൽകിയത്. ബീസ്റ്റഅ സംവിധായകൻ നെൽസൺ തന്നെയായിരുന്നു വിജയിയെ അഭിമുഖം നടത്തിയത്. താൻ ചെയ്ത സിനിമകളിലെ കഥാപാത്രങ്ങളിൽ ഏത് വേഷമാണ് വിജയിയോട് ജീവിതത്തോട് സാമ്യം തോന്നിയത് എന്ന് ചോദ്യത്തിന് ബീസ്റ്റും പോക്കിരിയും എന്ന മറുപടി ആയിരുന്നു വിജയ് നൽകിയത്.
‘പോക്കിരി എന്ന എന്റെ സിനിമയിലെ കാരക്ടർ ആണ് കുറച്ചൊക്കെ റിയൽ ലൈഫുമായി കണക്ട് ചെയ്യാൻ പറ്റുന്ന കഥാപാത്രമായി തോന്നുന്നത്. കുറച്ച് ബീസ്റ്റുമുണ്ട്. എന്നാൽ, ഇപ്പോൾ പറഞ്ഞത് ബീസ്റ്റ് സിനിമയുടെ പ്രമോഷന് വേണ്ടിയാണെന്ന് വിചാരിക്കരുത്’ – വിജയ് പറഞ്ഞു. ബീസ്‌റ്റിലെ കഥാപാത്രത്തിന്റെ ആറ്റിറ്റ്യൂഡും അതിലെ കഥാപാത്രം പ്രതികരിക്കുന്ന രീതിയോടും എളുപ്പത്തിൽ തന്റെ യഥാർത്ഥജീവിതവുമായി ബന്ധപ്പെടുത്താൻ കഴിയും. അതിലെ കഥാപാത്രം പ്രതികരിക്കുന്ന രീതിയും സംസാരിക്കുന്ന രീതിയുമാണ് താൻ ഉദ്ദേശിച്ചതെന്നും അല്ലാതെ വെടിവെച്ച് കൊല്ലുന്നതിനെക്കുറിച്ചല്ലെന്നും വിജയ് വ്യക്തമാക്കി.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…