മകനുമായി തനിക്ക് പ്രശ്നങ്ങൾ ഉണ്ടെന്ന് വ്യക്തമാക്കി നടൻ വിജയിയുടെ പിതാവ് എസ് എ ചന്ദ്രശേഖർ. അതേസമയം, മാതാപിതാക്കൾ കാണാൻ അനുവാദം ചോദിച്ചപ്പോൾ വിജയ് അനുവാദം നൽകിയില്ലെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിൽ പങ്കുവെച്ച വീഡിയോയിലാണ് നടന്റെ പിതാവും നിർമാതാവുമായ എസ് എ ചന്ദ്രശേഖർ തങ്ങളുമായി വിജയിക്ക് യാതൊരുവിധ പ്രശ്നമില്ലെന്നും പറഞ്ഞത്.
ഒരു തമിഴ് മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ താൻ പറഞ്ഞ കാര്യങ്ങൾ തെറ്റായി വ്യാഖാനിക്കുകയായിരുന്നു എന്ന് ചന്ദ്രശേഖർ ആരോപിച്ചു. വിജയിയെ കാണാനായി താനും ശോഭയും അവന്റെ വീടിന്റെ മുന്നിൽ പോയി. സെക്യൂരിറ്റി ഇക്കാര്യം അവനോട് പറഞ്ഞപ്പോൾ അമ്മയെ മാത്രം അകത്തേക്ക് കടത്തി വിടാൻ പറഞ്ഞു. എന്നാൽ, തന്നെ കടത്തി വിടാത്തതിനാൽ ശോഭയും അവനെ കാണേണ്ടെന്ന് പറഞ്ഞെന്നും ഒടുവിൽ മകനെ കാണാൻ കഴിയാതെ തങ്ങൾ അവിടെ നിന്ന് പോന്നെന്നും താൻ പറഞ്ഞതായി വാർത്ത അച്ചടിച്ചു വന്നെന്നും എന്നാൽ ഇത് ശരിയല്ലെന്നുമാണ് ചന്ദ്രശേഖർ പറഞ്ഞത്.
താൻ ഇങ്ങനെയൊന്നും പറഞ്ഞിട്ടില്ലെന്നാണ് ചന്ദ്രശേഖർ വ്യക്തമാക്കുന്നത്. തനിക്കും വിജയിക്കും ഇടയിൽ പ്രശ്നങ്ങളുണ്ട്. പ്രശ്നങ്ങളില്ല എന്ന് പറയുന്നില്ല. എന്നാൽ, വിജയിക്ക് അയാളുടെ അമ്മയുമായി യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളും ഇല്ലെന്നും അവർ തമ്മിൽ എന്നും കാണുകയും സംസാരിക്കുകയും ചെയ്യാറുണ്ടെന്നും ചന്ദ്രശേഖർ പറഞ്ഞു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…