കഴിഞ്ഞദിവസം ആയിരുന്നു തമിഴ്നാട്ടിലെ എസ്‌എസ്‌സി, എച്ച്‌എസ്‌സി പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങ് വിജയ് മക്കൾ ഇയക്കം സംഘടിപ്പിച്ചത്. നടൻ വിജയയുടെ ആരാധകരുടെ സംഘടനയായ വിജയ് മക്കൾ ഇയക്കം നീലാങ്കരയിലുള്ള ആര്‍.കെ. കണ്‍വെന്‍ഷന്‍ സെന്ററിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. ഈ ചടങ്ങിൽ ഉന്നതവിജയം നേടിയ മകൾക്ക് പകരം ആ കുട്ടിയുടെ പിതാവിനെ വിജയ് പൊന്നാട അണിയിച്ചതാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
പരീക്ഷകളിൽ ഉന്നതവിജയം നേടിയ നൂറുകണക്കിന് കുട്ടികളെയാണ് ചടങ്ങിൽ ആദരിച്ചത്. അറുന്നൂറിൽ അറുന്നൂറ് മാർക്ക് നേടിയ നന്ദിനി എന്ന കുട്ടിക്ക് ഡയമണ്ട് നെക്ലേസ് ആണ് സമ്മാനിച്ചത്. എന്നാൽ, പരീക്ഷയിൽ ഉന്നതവിജയം നേടിയ ആയിഷ എന്ന കുട്ടിക്ക് പകരം കുട്ടിയുടെ പിതാവിനെയാണ് വിജയ് പൊന്നാട അണിയിച്ചത്.
സിനിമയിൽ മാസ് ഡയലോഗുകളും സൂപ്പർ പരിവേഷ കഥാപാത്രങ്ങളും ചെയ്യുന്ന വിജയ് അവാർഡ് ദാന ചടങ്ങിൽ ചെയ്തത് മോശമായ കാര്യമെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. പരീക്ഷ എഴുതിയത് മകളാണെന്നും അച്ഛനല്ലെന്നും സോഷ്യൽ മീഡിയ ഓർമിപ്പിക്കുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…