യുവനടൻ വിജിലേഷിന് ആൺകുഞ്ഞ് പിറന്നു. മഹേഷിന്റെ പ്രതികാരം, ഗപ്പി, തീവണ്ടി, കപ്പേള, വരത്തൻ തുടങ്ങിയ ചിത്രങ്ങളിൽ വിജിലേഷ് ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. കുറച്ച് നാൾ മുൻപ് താൻ വധുവിനെ തേടുന്നു എന്ന് പറഞ്ഞ് വിജിലേഷ് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്നു. ഉപചാരപൂർവ്വം ഗുണ്ട ജയൻ, ലെയ്ക്ക് എന്നിവയാണ് വിജിലേഷിന്റെ പുതിയ ചിത്രങ്ങൾ. അജഗജാന്തരത്തിലാണ് പ്രേക്ഷകർ അവസാനമായി താരത്തെബിഗ് സ്ക്രീനിൽ കണ്ടത്.
കോഴിക്കോട് സ്വദേശിനിയായ സ്വാതി ഹരിദാസാണ് വിജിലേഷിന്റെ ഭാര്യ. ബി എഡ് കഴിഞ്ഞ് ഓൺലൈൻ ആപ്പിൽ ക്ലാസ്സെടുക്കുകയായിരുന്നു സ്വാതി. കുഞ്ഞിന് ഏദൻ എന്നാണ് പേരിട്ടിരിക്കുന്നത്. പുതിയ ലോകം പുതിയ പ്രതീക്ഷകൾ ഇനി ഞങ്ങളോടൊപ്പം #ഏദനും എന്ന അടികുറിപ്പോട് കൂടിയാണ് കുഞ്ഞിനും ഭാര്യക്കും ഒപ്പമുള്ള ഫോട്ടോ താരം പങ്ക് വെച്ചിരിക്കുന്നത്.
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…