ചിയാന്‍ വിക്രം നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് കോബ്ര. വിവിധ ഗെറ്റപ്പുകളില്‍ താരം എത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയ കീഴടക്കി. ഇപ്പോഴിതാ ആരാധകനെ സ്‌നേഹത്തോടെ പരിഗണിച്ച താരത്തിന്റെ ഒരു വിഡിയോയാണ് വൈറലായിരിക്കുന്നത്. എയര്‍പോര്‍ട്ട് മുതല്‍ തന്നെ പിന്തുടര്‍ന്ന ആരാധകനെ വേദിയിലേക്ക് വിളിച്ച് ഫോട്ടോയെടുത്താണ് താരം മനംകവര്‍ന്നത്.
കോബ്ര പ്രസ് മീറ്റിനിടെയായിരുന്നു സംഭവം. ഇയാള്‍ എയര്‍പോര്‍ട്ട് മുതല്‍ തന്നെ പിന്തുടരുകയാണെന്നും ഓരോ സ്ഥലത്തുവച്ചും ഓരോ പടമെടുക്കുമെന്നും വിക്രം പറഞ്ഞു. പടം നല്ലതായി കിട്ടിയോ എന്നും വിക്രം ചോദിച്ചു. ഇല്ല എന്നായിരുന്നു ആരാധകന്റെ മറുപടി. തുടര്‍ന്ന് വിക്രം ആരാധകനെ വേദിയിലേക്ക് വിളിച്ച് ചേര്‍ത്തുപിടിച്ച് സെല്‍ഫിയെടുക്കുകയായിരുന്നു.
വിക്രം ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കോബ്ര. ആര്‍. അജയ് ജ്ഞാനമുത്തുവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. എസ്. എസ് ലളിതാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. എ.ആര്‍ റഹ്‌മാന്റെ സംഗീത സംവിധാനത്തില്‍ പുറത്തിറങ്ങിയ ഗാനങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ശ്രീനിധി ഷെട്ടിയാണ് ചിത്രത്തിലെ നായിക. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍, മലയാളി താരങ്ങളായ റോഷന്‍ മാത്യു, സര്‍ജാനോ ഖാലിദ്, മിയ ജോര്‍ജ്, മാമുക്കോയ, കനിഹ, പദ്മപ്രിയ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഓഗസ്റ്റ് 31ന് ചിത്രം തീയറ്ററുകളില്‍ എത്തും.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…