‘ഒരു പക്കാ നാടന്‍ പ്രേമം’ എന്ന സിനിമയുടെ പ്രമോഷന് വേണ്ടി താരങ്ങള്‍ അടക്കം സഹകരിച്ചില്ലെന്ന സംവിധായകന്‍ വിനോദ് നെട്ടത്താണിയുടെ ആരോപണത്തിന് മറുപടിയുമായി നടന്‍ വിനു മോഹന്‍. സിനിമ റിലീസ് ചെയ്തതുപോലും ഔദ്യോഗികമായി അറിയിക്കാതെ എങ്ങനെയാണ് ചിത്രത്തിന് വേണ്ടി സഹകരിക്കുന്നതെന്ന് വിനു മോഹന്‍ ചോദിച്ചു. മനോരമയോടായിരുന്നു വിനുവിന്റെ പ്രതികരണം.
ചില ഓണ്‍ലൈന്‍ വാര്‍ത്തകള്‍ അയച്ചു നല്‍കി എന്നല്ലാതെ സിനിമയുമായി ബന്ധപ്പെട്ട മറ്റ് റെസ്‌പോണ്‍സ് ഒന്നും കിട്ടിയിരുന്നില്ല. പടം റിലീസ് ചെയ്തത് അറിഞ്ഞിരുന്നില്ലെന്നും എന്തുകൊണ്ടാണ് സംവിധായകന്‍ ഇങ്ങനെ പറയുന്നത് എന്ന് അറിയില്ലെന്നും വിനു മോഹന്‍ പറഞ്ഞു. കൊവിഡ് കാലത്തിന് മുന്‍പ് ഷൂട്ട് ചെയ്ത ചിത്രമാണ് ഒരു പക്കാ നാടന്‍ പ്രേമം. ചിത്രത്തിലെ നായകനും നായികയും വില്ലനും എല്ലാം പുതുമുഖങ്ങളാണ്. കുട്ടികളുടെ പ്രായത്തില്‍ നിന്ന് തുടങ്ങി പിന്നീട് അവരുടെ കൗമാരക്കാല കഥ പറയുന്നൊരു രംഗത്തിന് വേണ്ടിയാണ് താനും വിദ്യയും അഭിനയിച്ചത്. ആ സമയത്ത് ആ വേഷം ചെയ്യാനിരുന്ന അഭിനേത്രിക്ക് വരാന്‍ കഴിയാതെ വന്നതോടെയാണ് വിദ്യ ആ കഥാപാത്രത്തെ അവതരിപ്പിച്ചതെന്നും വിനു പറയുന്നു.
കഥ പറഞ്ഞപ്പോള്‍ ആ പ്ലോട്ടില്‍ രസം തോന്നി. അങ്ങനെ അതിലേക്കെത്തി. ആറ് മാസം മുന്‍പാണ് പ്രമോഷന് വേണ്ടി സംവിധായകന്‍ സമീപിച്ചത്. അന്ന് അദ്ദേഹം തന്റെ അടുത്ത് വന്ന് ടീസറും ട്രെയിലറും കാണിച്ചു. താനപ്പോള്‍ ചില സജഷന്‍സ് പറഞ്ഞു. ഷൂട്ട് അല്ലാത്ത സമത്താണെങ്കില്‍ പ്രമോഷന് വേണ്ട സഹായം ചെയ്യാമെന്നും പറഞ്ഞിരുന്നു. പിന്നീട് സിനിമയുമായി ബന്ധപ്പെട്ട ഒരു കാര്യങ്ങളും അറിയിച്ചില്ലെന്നും വിനു മോഹന്‍ പറഞ്ഞു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…