പൗർണമി തിങ്കളിലെ പ്രേമായെത്തി പ്രേക്ഷകരുടെ മനസ്സ് കവർന്ന താരമാണ് വിഷ്ണു നായർ, വിവിധ പരമ്പരകളിൽ വിഷ്ണു ഭാഗം ആയിരുന്നു എങ്കിലും പൗർണ്ണമിതിങ്കൾ എന്ന പരമ്പരയിലൂടെയാണ് കൂടുതൽ ആരാധകരെ വിഷ്ണുവിന് കിട്ടിയത്. പ്രേം എന്ന കഥാപാത്രത്തിലൂടെയാണ് വിഷ്ണു ആരാധകരെ സമ്പാദിച്ചത്. വിഷ്ണു- ഗൗരി ജോഡികളുടെ കോമ്പിനേഷൻ പ്രേമി എന്നാണ് സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്നത്.
കഴിഞ്ഞ ദിവസമാണ് താരം തന്റെ വിവാഹ നിശ്ചയം കഴിഞ്ഞ കാര്യം പ്രേക്ഷകരോട് പറഞ്ഞത്, താൻ വിവാഹിതൻ ആകാൻ പോകുന്നു എന്ന വാർത്ത വിഷ്ണു ആണ് സോഷ്യൽ മീഡിയ വഴി അറിയിച്ചത്. സർപ്രൈസിന് സോറി, എൻഗേജ്‌മെന്റ് കഴിഞ്ഞു,ചില കാര്യങ്ങൾ ഉടനെ എത്തും തുടങ്ങിയ ടാഗ് ലൈനിലൂടെയാണ് ജീവിതസഖിക്ക് ഒപ്പമുള്ള ചിത്രം വിഷ്ണു പങ്കിട്ടത്.
കാവ്യ ആണ് വിഷ്ണുവിന്റെ ജീവിതത്തിലേക്ക് എത്തിയത്. ഈ വര്ഷം തന്നെ വിവാഹം ഉണ്ടാകും എന്നാണ് സൂചന. അതേസമയം സ്ക്രീനിലെ നായിക ഗൗരിയും വിഷ്ണുവിന് ആശംസകൾ നേർന്നുകൊണ്ട് എത്തുന്നുണ്ട്. ബൈ ബൈ ഗോസ്സിപ്സ് എന്നാണ് ഗൗരി പ്രതികരിച്ചത്. ഇരുവരും തമ്മിൽ പ്രണയത്തിൽ ആണെന്ന തരത്തിലുള്ള ഗോസിപ്പുകൾ മുൻപ് പ്രചരിച്ചിരുന്നു.എങ്കിലും ഞങ്ങൾക്ക് ഇത്ര വലിയ സർപ്രൈസ് തരണമായിരുന്നോ. ഞങ്ങളുടെ ഗൗരിചേച്ചിയെ കെട്ടണമായിരുന്നു, അതായിരുന്നു ഞങ്ങളുടെ ആഗ്രഹം. ദൈവം വിധിച്ചത് നടക്കും, എന്ന് തുടങ്ങിയ പരാതികൾ മുതൽ നിരവധി ആശംസകളും ആരാധകർ വിഷ്ണുവിന് നൽകുന്നുണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…